മലയാള സിനിമയുടെ അഭിമാനമായ മഞ്ജു വാര്യര്‍ രണ്ടാം വരവില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച് യാത്ര തുടരുകയാണ്. ഏത് തരത്തിലുള്ള കഥാപാത്രവും തനിക്ക് ചേരുമെന്ന് വീണ്ടും വീണ്ടും തെളിയിച്ച് കൊണ്ടിരിക്കുന്നു. ബ്രഹ്മാണ്ഡചിത്രം മരക്കാര്‍; അറബിക്കടലിന്‍റെ സിംഹം അടക്കം നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു. ഇപ്പോള്‍ സഹോദരന്‍ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരത്തിലാണ് മഞ്ജു അഭിനയിച്ച് കൊണ്ടിരിക്കുന്നത്.
പൂര്‍ണ്ണിമയുടെ ഡിസൈനിങ്; നീല ഗൗണില്‍ സുന്ദരിയായി മഞ്ജു - actress manju warrier
ഒരു മാഗസിന്‍റെ കവര്‍പേജിനായാണ് മഞ്ജുവിന് പൂര്‍ണ്ണിമ നീല നിറത്തിലുള്ള ഗൗണ്‍ ഡിസൈന്‍ ചെയ്ത് നല്‍കിയത്
കഴിഞ്ഞ ദിവസം പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്‍റെ ബൊട്ടീക്കായ പ്രാണ അവരുടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. പൂര്‍ണ്ണിമയുടെ ഡിസൈനിങില്‍ അതി സുന്ദരിയാണ് മഞ്ജുവാര്യര്‍. ഒരു മാഗസീനിന്‍റെ കവര്‍പേജിനായാണ് മഞ്ജുവിന് പൂര്‍ണ്ണിമ നീല നിറത്തിലുള്ള ഈ ഗൗണ്‍ ഡിസൈന്‍ ചെയ്ത് നല്‍കിയത്. നീല ഗൗണും ഓവര്‍ കോട്ടും അണിഞ്ഞ് സുന്ദരിയായ മഞ്ജുവിന് നിരവധി പേരാണ് അഭിനന്ദനങ്ങള്‍ നല്‍കുന്നത്. മുമ്പും നിരവധി തവണ മഞ്ജുവിനായി പൂര്‍ണ്ണിമയുടെ പ്രാണ വസ്ത്രങ്ങള്‍ ഒരുക്കിയിരുന്നു.