സിനിമയ്ക്ക് പുറത്തും സിനിമയ്‌കകത്തും ആത്മാര്‍ഥ സുഹൃത്തുക്കളാണ് നടി മഞ്ജു വാര്യരും സംയുക്ത വര്‍മയും. വിവാഹശേഷം സംയുക്ത വര്‍മ അഭിനയം നിര്‍ത്തി. മഞ്ജുവും വിവാഹശേഷം അഭിനയം നിര്‍ത്തിയിരുന്നെങ്കിലും ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമായി. ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന സംയുക്ത വര്‍മയ്ക്ക് സോഷ്യല്‍മീഡിയ വഴി ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് മഞ്ജു വാര്യര്‍.
ആത്മാര്‍ഥ സുഹൃത്തിന് പിറന്നാള്‍ ആശംസകളുമായി മഞ്ജുവാര്യര്‍ - actress Manju Warrier latest news
മഞ്ജുവിന്‍റെയും സംയുക്തയുടെയും ഫേസ് ആപ്പ് ചിത്രവും മഞ്ജുവാര്യര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്
ഏറ്റവും ഫണ്ണിയായ, ക്ലാസിയായ, സ്നേഹമുള്ള, സുന്ദരിയായ, ആത്മാര്‍ഥതയുള്ള വ്യക്തിയെന്നാണ് മഞ്ജു സംയുക്തയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇരുവരുടെയും ഫേസ് ആപ്പ് ചിത്രവും ആശംസയ്ക്ക് ഒപ്പം മഞ്ജു പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് സംയുക്തയ്ക്ക് മഞ്ജു നല്‍കിയ പിറന്നാള്‍ ആശംസക്ക് കമന്‍റുകള്‍ ചെയ്‌തത്. മലയാള സിനിമയിലെ എക്കാലത്തെയും മുകുളങ്ങള്‍ എന്നാണ് ഇരുവരെയും ഒരു ആരാധകന്‍ വിശേഷിപ്പിച്ചത്.
അഭിനയത്തിന് അവധി കൊടുത്തിരിക്കുന്ന സംയുക്ത ഇപ്പോള്‍ യോഗയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇടയ്ക്കിടെ യോഗമുറ പരിശീലിക്കുന്നതിന്‍റെ വീഡിയോകള്‍ സംയുക്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്. മഞ്ജുവിന്‍റെതായി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം മഞ്ജു തന്‍റെ പുതിയ ചിത്രം ജാക്ക് ആന്‍റ് ജില്ലിലെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരുന്നു. മഞ്ജു തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും.