കേരളം

kerala

By

Published : Oct 21, 2020, 5:43 PM IST

Updated : Oct 21, 2020, 7:15 PM IST

ETV Bharat / sitara

മംമ്ത മോഹന്‍ദാസ് ഇനി നിര്‍മാതാവും

മംമ്തയും സുഹൃത്തായ നോയൽ ബെന്നും ചേർന്നാണ് 'മമ്ത മോഹൻദാസ് പ്രൊഡക്ഷൻസ്' എന്ന പുതിയ നിർമാണ സംരംഭത്തിന് തുടക്കം കുറിച്ചത്

actress mamta mohandas started a production company  മംമ്ത മോദന്‍ദാസ് ഇനി നിര്‍മാതാവും  actress mamta mohandas  actress mamta mohandas films  mamta mohandas started a production company  മംമ്ത മോഹൻദാസ് പ്രൊഡക്ഷൻസ്
മംമ്ത മോദന്‍ദാസ് ഇനി നിര്‍മാതാവും

എറണാകുളം: വെള്ളിത്തിരയിൽ അഭിനയ മികവിലൂടെയും ഗാനാലാപനത്തിലൂടെയും മലയാള സിനിമയിലും പ്രേക്ഷക മനസിലും വലിയ സ്ഥാനം നേടിയ നടിയാണ് മമ്ത മോഹൻദാസ്. നായിക വേഷത്തിന് പുറമെ നിർമാതാവ് കൂടി ആകുകയാണ് മംമ്ത. സുഹൃത്തായ നോയൽ ബെന്നുമായി ചേർന്നാണ് 'മംമ്ത മോഹൻദാസ് പ്രൊഡക്ഷൻസ്' എന്ന പുതിയ നിർമാണ സംരംഭത്തിന് തുടക്കം കുറിച്ചത്. സിനിമയിൽ നിന്ന് തനിക്ക് ലഭിച്ച അംഗീകാരങ്ങൾക്ക് പകരമായി തിരിച്ച് സിനിമയ്ക്ക് വേണ്ടി താൻ ചെയ്യുന്ന കടപ്പാട് പോലെയാണ് ഈ നിർമാണ സംരംഭമെന്ന് മംമ്ത പറഞ്ഞു. നല്ല സിനിമകൾ മലയാള സിനിമയ്ക്ക് സമ്മാനിക്കാൻ തങ്ങൾക്ക് കഴിയുമെന്ന് പ്രൊഡക്ഷൻ ഹൗസിന്‍റെ ലോഞ്ചിങ് ചടങ്ങില്‍ മംമ്ത പറഞ്ഞു.

2005ല്‍ ഹരിഹരന്‍ സംവിധാനം ചെയ്‌ത മയൂഖം എന്ന ചിത്രത്തിലൂടെയാണ് മംമ്ത മോഹന്‍ദാസ് സിനിമയിലേക്കെത്തിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും മംമ്ത വേഷമിട്ടിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 25ലധികം ഗാനങ്ങളും മംമ്ത ആലപിച്ചിട്ടുണ്ട്. ഫോറന്‍സിക്കാണ് മംമ്തയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

Last Updated : Oct 21, 2020, 7:15 PM IST

ABOUT THE AUTHOR

...view details