കേരളം

kerala

By

Published : Jul 23, 2020, 10:10 PM IST

ETV Bharat / sitara

പെണ്‍മക്കള്‍ക്കൊപ്പം മധുബാല, ചിത്രം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

കിയ, അമേയ എന്നിങ്ങനെയാണ് മധുബാലയുടെ മക്കളുടെ പേര്. മക്കള്‍ ഉണ്ടാക്കിയ കപ്പ് കേക്കിന്‍റെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്

actress madhubala shared her kids latest photos  പെണ്‍മക്കള്‍ക്കൊപ്പം മധുബാല  റോജ താരം മധുബാല  നടി മധുബാല  actress madhubala
പെണ്‍മക്കള്‍ക്കൊപ്പം മധുബാല, ചിത്രം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

റോജയെന്ന മണിരത്നം ചിത്രത്തിലൂടെ തെന്നിന്ത്യയൊട്ടാകെ ശ്രദ്ധനേടിയ നടിയാണ് മധുബാല. മലയാളത്തില്‍ യോദ്ധയടക്കം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച മധുബാല തന്‍റെ പെണ്‍മക്കളെ പരിചയപ്പെടുത്തികൊണ്ട് പങ്കുവെച്ച ട്വീറ്റാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 1999ലായിരുന്നു ബിസിനസുകാരന്‍ ആനന്ദ് ഷായുമായുളള മധുബാലയുടെ വിവാഹം നടന്നത്. കിയ, അമേയ എന്നിങ്ങനെയാണ് മധുബാലയുടെ മക്കളുടെ പേര്. മക്കള്‍ ഉണ്ടാക്കിയ കപ്പ് കേക്കിന്‍റെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. തമിഴ്, മലയാളം തുടങ്ങിയ ഭാഷകള്‍ക്ക് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ ഇന്‍ഡസ്ട്രികളിലും മധുബാല തിളങ്ങിയിരുന്നു. കെ.ബാലചന്ദര്‍ സംവിധാനം ചെയ്ത അഴകനിലൂടെയാണ് മധുബാല സിനിമയിലെത്തിയത്. തുടര്‍ന്ന് റോജയിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമാവുകയായിരുന്നു. അമ്പതിലധികം സിനിമകളില്‍ അഭിനയിച്ച മധുബാല നിരവധി ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details