കേരളം

kerala

ETV Bharat / sitara

നടി ബേബി സുരേന്ദ്രൻ അന്തരിച്ചു - സിനിമ സീരിയൽ നടി ബേബി സുരേന്ദ്രൻ വാർത്ത

എന്‍റെ സൂര്യപുത്രിക്ക്, സ്ത്രീധനം, തച്ചോളി വർഗീസ് ചേകവർ, ഇന്നലെകളില്ലാതെ, വാദ്ധ്യാർ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

baby surendran passed away news  baby surendran death news  ബേബി സുരേന്ദ്രൻ അന്തരിച്ചു വാർത്ത  ബേബി സുരേന്ദ്രൻ നടി വാർത്ത  സിനിമ സീരിയൽ നടി ബേബി സുരേന്ദ്രൻ വാർത്ത  actress fefka news
ബേബി സുരേന്ദ്രൻ അന്തരിച്ചു

By

Published : Jul 14, 2021, 3:25 PM IST

സിനിമ-സീരിയൽ താരം ബേബി സുരേന്ദ്രൻ (പ്രസന്ന) അന്തരിച്ചു. 63 വയസായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ചൊവ്വാഴ്ച ബേബി സുരേന്ദ്രൻ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. തുടർന്ന് ആരോഗ്യസ്ഥിതി മോശമാവുകയും രാത്രിയോടുകൂടി മരണം സംഭവിക്കുകയുമായിരുന്നു.

Also Read:ഇന്‍ഡോര്‍ അനുമതിയുമില്ല ; ബ്രോ ഡാഡിയടക്കം ഏഴ് സിനിമകള്‍ കേരളത്തിന് പുറത്തേക്ക്

എന്‍റെ സൂര്യപുത്രിക്ക്, സ്ത്രീധനം, തച്ചോളി വർഗീസ് ചേകവർ, ഇന്നലെകളില്ലാതെ, വാദ്ധ്യാർ, ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യുഎസ്എ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തി.മി.രം ആയിരുന്നു അവസാനം അഭിനയിച്ച സിനിമ. നടിയുടെ വിയോഗത്തിൽ ഫെഫ്‌ക അനുശോചനമറിയിച്ചു.

ABOUT THE AUTHOR

...view details