കേരളം

kerala

ETV Bharat / sitara

നടിയെ ആക്രമിച്ച കേസ്, നീതിക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് അറുതിവേണമെന്ന് ഡബ്ളിയുസിസി

കേസില്‍ മൂന്ന് വര്‍ഷമായി തുടരുന്ന നീതിക്ക് വേണ്ടിയുള്ള കാത്തിരുപ്പില്‍ ഇനിയും അനിശ്ചിതത്വം വിതയ്ക്കപ്പെടുന്നത് ദുരന്തമാണെന്നും ഡബ്ളിയുസിസി

Actress assault case WCC latest facebook post against judiciary  Actress assault case news  Actress assault case latest  ഡബ്ല്യുസിസി  ഡബ്ല്യുസിസി വാര്‍ത്തകള്‍  ഡബ്ല്യുസിസി ഫേസ്ബുക്ക് പോസ്റ്റ്  നടിയെ ആക്രമിച്ച കേസ്
നടിയെ ആക്രമിച്ച കേസ്, നീതിക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് അറുതിവേണമെന്ന് ഡബ്ല്യുസിസി

By

Published : Oct 17, 2020, 1:08 PM IST

നടിയെ ആക്രമിച്ച കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ തന്നെ കോടതിയെ സമീപിച്ച സംഭവത്തില്‍ നിലപാട് വ്യക്തമാക്കി ഡബ്ളിയുസിസി രംഗത്ത്. കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ തന്നെ കോടതിയെ സമീപിച്ചെന്ന വാര്‍ത്ത ഞെട്ടലുളവാക്കിയെന്നാണ് ഡബ്ളിയുസിസി സമൂഹമാധ്യമത്തില്‍ കുറിച്ചത്. കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് പ്രോസിക്യൂട്ടര്‍ തന്നെ സംശയിക്കുന്നുവെന്നും, കേസില്‍ മൂന്ന് വര്‍ഷമായി തുടരുന്ന നീതിക്ക് വേണ്ടിയുള്ള കാത്തിരിപ്പില്‍ ഇനിയും അനിശ്ചിതത്വം വിതയ്ക്കപ്പെടുന്നത് ദുരന്തമാണെന്നും ഡബ്ളിയുസിസി കുറിച്ചു. ഇക്കാര്യത്തില്‍ പൊതുസമൂഹവും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണമെന്നും ഡബ്ളിയുസിസി പങ്കുവെച്ച കുറിപ്പിലൂടെ അഭ്യര്‍ഥിച്ചു.

'ഈ കോടതിയിൽ നിന്നും ആക്രമിക്കപ്പെട്ട പെൺകുട്ടിക്ക് നീതി കിട്ടില്ല, ആയതിനാൽ കോടതി തന്നെ മാറ്റണം എന്ന് പറഞ്ഞ് നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷൻ തന്നെ കോടതിയെ സമീപിച്ചിരിക്കുന്നു' എന്ന വാർത്ത ഞെട്ടലോടെയാണ് ഡബ്ളിയുസിസി കേൾക്കുന്നത്. കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് പ്രോസിക്യൂട്ടർ തന്നെ സംശയിക്കുന്നതായി അറിയുന്നു. ഞങ്ങളുടെ സഹപ്രവർത്തക ആക്രമിക്കപ്പെട്ട കേസിൽ മൂന്ന് വർഷമായി തുടരുന്ന നീതിക്ക് വേണ്ടിയുള്ള കാത്തിരിപ്പിൽ ഇനിയും അനിശ്ചിതത്വം വിതയ്ക്കപ്പെടുന്നത് എന്തൊരു ദുരന്തമാണ്. ഇക്കാര്യത്തിൽ പൊതുസമൂഹവും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണമെന്ന് ഞങ്ങൾ അഭ്യര്‍ഥിക്കുന്നു.

നീതിക്ക് വേണ്ടിയുള്ള ഈ ദുസഹമായ കാത്തിരിപ്പിന് അറുതി വരുത്തുകയെന്നത് സർക്കാരിന്‍റെ മാത്രം ഉത്തരവാദിത്വമല്ല. അത് ഈ രാജ്യത്തെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ഭാവിയിൽ കരുതലുള്ള മുഴുവൻ പേരുടെയും ഉത്തരവാദിത്വമായിരിക്കണം എന്ന് ഞങ്ങൾ ഓർമപ്പെടുത്തട്ടെ' അവള്‍ക്കൊപ്പം എന്ന ഹാഷ്‌ടാഗിനൊപ്പം ഡബ്ളിയുസിസി കുറിച്ചു.

ABOUT THE AUTHOR

...view details