നടിയെ ആക്രമിച്ച കേസ്, ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും - നടന്‍ ദിലീപ് വാര്‍ത്തകള്‍
പ്രത്യേക സി.ബി.ഐ കോടതിയിൽ വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ദിലീപിനെതിരെ പ്രോസിക്യൂഷന്‍റെ ഭാഗത്ത് നിന്ന് നിർണായക നീക്കമുണ്ടായത്.
എറണാകുളം: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി വിചാരണ കോടതി ഇന്ന് പരിഗണിക്കും. പ്രത്യേക സി.ബി.ഐ കോടതിയിൽ വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ദിലീപിനെതിരെ പ്രോസിക്യൂഷന്‍റെ ഭാഗത്ത് നിന്ന് നിർണായക നീക്കമുണ്ടായത്. കേസിൽ സാക്ഷികളായ നടൻ സിദ്ദിഖ്, നടി ഭാമ എന്നിവരെ വ്യാഴാഴ്ച വിസ്തരിച്ചിരുന്നു. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് താരങ്ങളെ വിസ്തരിച്ചത്. രഹസ്യമായാണ് വിസ്താരം നടന്നത്. ഇതോടെ പ്രോസിക്യൂഷൻ സാക്ഷി പട്ടികയിലുള്ള 48 പേരുടെ വിസ്താരമാണ് പൂർത്തിയായത്.