റിയാലിറ്റി ഷോയിലൂടെ സിനിമാ മേഖലയിലേക്ക് എത്തിയ യുവനടിമാരില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിയാണ് അനുശ്രീ. താരം അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. സിനിമാമേഖലയില്‍ നിന്നും തനിക്ക് ഏറ്റവും ഇഷ്ടം സൂര്യയെയാണെന്നും സൂര്യയെന്നാല്‍ ഭ്രാന്താണെന്നും താരം പറയുന്നു. അടുത്തജന്മത്തില്‍ ജ്യോതികയാകാനാണ് ആഗ്രഹമെന്നും അനുശ്രീ പറയുന്നു. എന്നെങ്കിലും സൂര്യയുടെ നായികയായി അഭിനയിക്കണമെന്നത് വലിയൊരു സ്വപ്നമാണെന്നും അനുശ്രീ കൂട്ടിച്ചേര്‍ത്തു.
സൂര്യയെന്നാല്‍ ഭ്രാന്താണ്, അടുത്ത ജന്മത്തില്‍ ജ്യോതികയാകണമെന്ന് നടി അനുശ്രീ
ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ സൂര്യയോടുള്ള ആരാധനയെ കുറിച്ച് അനുശ്രീ മനസുതുറന്നത്
സൂര്യയെന്നാല്‍ ഭ്രാന്താണ്, അടുത്ത ജന്മത്തില്‍ ജ്യോതികയാകണമെന്ന് നടി അനുശ്രീ
ചെറുപ്പം മുതല്‍ സൂര്യയെ ആരാധിക്കുന്നതായി പല അഭിമുഖങ്ങളിലും മുമ്പും താരം വ്യക്തമാക്കിയിരുന്നു. ഉള്‍ട്ട, പ്രതി പൂവന്‍കോഴി എന്നിവയാണ് അനുശ്രീയുടെതായി അവസാനമായി തീയേറ്ററുകളിലെത്തിയ ചിത്രം. ദിലീപ് ചിത്രം മൈ സാന്‍റായാണ് ക്രിസ്മസ് റിലീസായി ഒരുങ്ങുന്നത്.