നടി അഞ്ജലി അമീർ വിവാഹിതയാകുന്നു ? - Peranbu actress
"ചില വിശേഷപ്പെട്ട അവസരങ്ങള്‍ വരുന്നു" എന്ന് കുറിച്ചുകൊണ്ട് താരം പങ്കുവെച്ച ചിത്രങ്ങളാണ് താരത്തിന്‍റെ വിവാഹത്തിനുള്ള സൂചനകൾ നൽകുന്നത്.
നടി അഞ്ജലി അമീർ
നടി അഞ്ജലി അമീർ വിവാഹിതയാകുന്നോയെന്നാണ് സമൂഹമാധ്യമങ്ങളുടെ ചോദ്യം. "ചില വിശേഷപ്പെട്ട അവസരങ്ങള്‍ വരുന്നു" എന്ന് കുറിച്ചുകൊണ്ട് താരം പങ്കുവെച്ച ചിത്രങ്ങളും സൂചിപ്പിക്കുന്നത് അഞ്ജലിയുടെ വിവാഹമായെന്നാണ്. ഒരു ജുവലറി കടയിൽ നിന്നെടുത്ത ചിത്രത്തിൽ സ്വർണാഭരണങ്ങൾ അണിഞ്ഞു നിൽക്കുന്ന ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. വിവാഹം അടുത്തോയെന്നും അതോ പരസ്യത്തില്‍ അഭിനയിക്കാനാണോ എന്നുമുള്ള സംശയങ്ങളാണ് പോസ്റ്റിന് താഴെ ആരാധകർ ചോദിക്കുന്നത്.