ആദ്യ സംവിധാന സംരംഭവുമായി വിനായകന് വരുന്നു, നിര്‍മാണം ആഷിക് അബു
രചനയും സംവിധാനവും വിനായകന് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പേര് 'പാര്‍ട്ടി' എന്നാണ്. ഒപിഎം ബാനറിന്റെ കീഴില്‍ ആഷിക് അബുവും റിമ കല്ലിങ്കലുമാണ് ചിത്രം നിര്‍മിക്കുന്നത്
എറണാകുളം: വില്ലനായും നായകനായും ഹാസ്യനടനായും കയ്യടി വാരിക്കൂട്ടിയ അഭിനയ പ്രതിഭയാണ് വിനായകന്. അഭിനയ ജീവിതം 25 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ആദ്യമായി സംവിധായകന്റെ കുപ്പായമണിയാന്‍ പോകുകയാണ് വിനായകന്. ഈ സന്തോഷ വാര്‍ത്ത സംവിധായകന് ആഷിക് അബു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അറിയിച്ചത്. രചനയും സംവിധാനവും വിനായകന് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പേര് 'പാര്‍ട്ടി' എന്നാണ്. ഒപിഎം ബാനറിന്റെ കീഴില്‍ ആഷിക് അബുവും റിമ കല്ലിങ്കലുമാണ് ചിത്രം നിര്‍മിക്കുന്നത്. 'നടനായി സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന നമ്മുടെ വിനായകന് അടുത്ത വര്‍ഷം ആദ്യ സിനിമ എഴുതി സംവിധാനം ചെയ്യും. 'പാര്‍ട്ടി' അടുത്ത വര്‍ഷം' ആഷിക് അബു ഫേസ്ബുക്കില്‍ വിനായകനൊപ്പമുള്ള ഫോട്ടോ കൂടി പങ്കുവെച്ചുകൊണ്ട് കുറിച്ചു. വിനായകന് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2016ല്‍ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും വിനായകന് കരസ്ഥമാക്കി. മോഹന്‍ലാല്‍ നായകനായ മാന്ത്രികം എന്ന ചിത്രത്തില്‍ സഹനടനായാണ് വിനായകന് അഭിനയത്തിലേക്ക് എത്തുന്നത്.