പടക്കം പൊട്ടിച്ചെറിഞ്ഞ് ദീപാവലി ആശംസ; ഇത് ടൊവിനോ സ്റ്റൈല്‍ - നടന്‍ ടൊവിനോ തോമസ്
പടക്കം പൊട്ടിച്ചെറിഞ്ഞുകൊണ്ടാണ് ടൊവിനോ തോമസ് ആശംസകള്‍ നേര്‍ന്നത്. #staysafe, #stayhappy എന്നീ ഹാഷ്ടാഗുകളോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്
നാടെങ്ങും ദീപാവലി ആഘോഷത്തിന്‍റെ തിമര്‍പ്പിലാണ്. തിന്മയ്ക്കുമേല്‍ നന്മയും ഇരുട്ടിനുമേല്‍ പ്രകാശവും വിജയം ആഘോഷിക്കുന്ന അവസരമാണ് ദീപാവലി. പ്രിയതാരങ്ങളെല്ലാം ദീപാവലി ആശംസകളുമായി എത്തിയിരുന്നു. ഇപ്പോള്‍ വ്യത്യസ്തമായ ദീപാവലി ആശംസയുമായി എത്തിയിരിക്കുകയാണ് പ്രിയതാരം ടൊവിനോ തോമസ്. പടക്കം പൊട്ടിച്ചെറിഞ്ഞുകൊണ്ടാണ് താരം ആശംസകള്‍ നേര്‍ന്നത്. #staysafe, #stayhappy എന്നീ ഹാഷ്ടാഗുകളോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം ടൊവിനോ നായകനായ എടക്കാട് ബറ്റാലിയന്‍ 06 തീയറ്ററുകളില്‍ മികച്ച പ്രകടനം തുടരുകയാണ്. ടൊവിനോ തോമസും സംയുക്താ മേനോനും കേന്ദ്ര കഥാപാത്രങ്ങളിലെത്തിയ ചിത്രം രാജ്യത്തിനായി സേവനം അനുഷ്ടിക്കുന്ന പട്ടാളക്കാര്‍ക്കുള്ള ആദരവായിരുന്നു. രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ സന്ദീപ് ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെടുന്ന പട്ടാളക്കാര്‍ക്കാണ് ചിത്രം സമര്‍പ്പിച്ചത്.