കേരളം

kerala

ETV Bharat / sitara

മലയാള സിനിമയിലെ ഫ്രീക്കന് പിറന്നാള്‍ ആശംസിച്ച് താരങ്ങള്‍ - actor sreenath bhasi news

ഷൈന്‍ ടോം ചാക്കോ, ദീപക് പറമ്പോല്‍ തുടങ്ങിയവരെല്ലാം ശ്രീനാഥ് ഭാസിക്ക് പിറന്നാള്‍ ആശംസിച്ചു

actor sreenath bhasi 33 birthday  മലയാള സിനിമയിലെ ഫ്രീക്കന് പിറന്നാള്‍ ആശംസിച്ച് താരങ്ങള്‍  ശ്രീനാഥ് ഭാസി പിറന്നാള്‍  ശ്രീനാഥ് ഭാസി വാര്‍ത്തകള്‍  ശ്രീനാഥ് ഭാസി  actor sreenath bhasi  actor sreenath bhasi news  actor sreenath bhasi birthday
മലയാള സിനിമയിലെ ഫ്രീക്കന് പിറന്നാള്‍ ആശംസിച്ച് താരങ്ങള്‍

By

Published : May 29, 2021, 2:12 PM IST

മികച്ച പ്രകടനത്തിലൂടെ മലയാള സിനിമയില്‍ തന്‍റേതായ ഇടം കണ്ടെത്തിയ നടനാണ് ശ്രീനാഥ് ഭാസി. പ്രണയത്തില്‍ തുടങ്ങി കപ്പേള വരെ എത്തി നില്‍ക്കുന്ന സിനിമാ ജീവിതത്തില്‍ ഒട്ടനവധി മനോഹര കഥപാത്രങ്ങള്‍ക്കാണ് ശ്രീനാഥ് ഭാസി ജീവന്‍ നല്‍കിയത്. പ്രണയം, 22 എഫ്കെ, അയാളും ഞാനും തമ്മില്‍, അരികേ എന്നീ സിനിമകളിലെല്ലാം ഒരു മിന്നായം പോലെ കടന്നുപോയ മുഖം. എല്ലാ കഥാപാത്രങ്ങളെയും അനായാസമായി കൈകാര്യം ചെയ്‌ത് ആരാധകര ഹൃദയം കീഴടക്കി. വൈറസിലെ ഡോ.ആബിദ് റഹ്മാനും, കപ്പേളയിലെ റോയിയും, കുമ്പളങ്ങി നൈറ്റ്‌സിലെ ബോണിയും ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങള്‍. ആരെയും അനുകരിക്കാതെ.. ആർക്കും അനുകരിക്കാനാകാതെ.... തന്‍റെ കഥാപാത്രങ്ങൾക്ക് പൂർണത നൽകി കൊണ്ട് പതിയെ മലയാള സിനിമയിൽ ശ്രീനാഥ് ഭാസി മുന്നേറുകയാണ്.

രാവിലെ മുതല്‍ താരത്തിന് പിറന്നാള്‍ ആശംസിക്കുകയാണ് സുഹൃത്തുക്കളും സിനിമാ താരങ്ങളും ആരാധകരുമെല്ലാം. 'ജന്മദിനാശംസകള്‍ ശ്രീനാഥ് ഭാസി' എന്നാണ് ഷൈന്‍ ടോം ചാക്കോ കുറിച്ചത്. ബിടെക് എന്ന സിനിമയിലെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ദീപക് ആശംസകള്‍ നേര്‍ന്നത്. ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും മമ്മൂട്ടിയുടെ ഭീഷ്മപര്‍വം സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. അവസാനമായി തിയേറ്ററുകളിലെത്തിയ ശ്രീനാഥ് ഭാസി ചിത്രം കപ്പേളയായിരുന്നു. സുമേഷ് ആന്‍റ് രമേഷ്, ഭീഷ്‌മപര്‍വം, മുത്തം നൂറ് വിധം തുടങ്ങി നിരവധി സിനിമകളാണ് ഭാസിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.

Also read:പ്രണയത്തിന്‍റെ ആഘോഷവും നോവും ; 'പ്രേമ'ത്തിന് ആറ് വയസ്

ABOUT THE AUTHOR

...view details