മിമിക്രിയിലൂടെയും ടെലിവിഷന്‍ സീരിയലുകളിലൂടെയും സിനിമയിലെത്തി ഹൃദയം കവര്‍ന്ന നടനാണ് സെന്തില്‍ കൃഷ്ണ. വിനയന്‍ ചിത്രം ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ കലാഭവന്‍ മണിയെ ഭംഗിയായി അവതരിപ്പിച്ചത് സെന്തിലായിരുന്നു. ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ പ്രകടനമാണ് സെന്തിലിനെ മലയാളിക്ക് കൂടുതല്‍ സുപരിചിതനാക്കിയത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു താരം വിവാഹിതനായത്. ഗുരുവായൂര്‍ അമ്പലത്തിലായിരുന്നു വിവാഹം. കോഴിക്കോട് സ്വദേശി അഖിലയാണ് താരത്തിന്‍റെ ഭാര്യ. ഇപ്പോള്‍ തന്‍റെ ആദ്യത്തെ കുഞ്ഞിനൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരിക്കുകയാണ് താരം.
സോഷ്യല്‍ മീഡിയ നിറഞ്ഞ് സെന്തിലിന്‍റെ കാശിക്കുട്ടന്‍റെ പുഞ്ചരി
സെന്തിലിനും അഖിലയ്‌ക്കും ആദ്യ വിവാഹവാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ് കുഞ്ഞ് ജനിച്ചത്. കാശി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
സോഷ്യല്‍മീഡിയ നിറഞ്ഞ് സെന്തിലിന്‍റെ കാശിക്കുട്ടന്‍റെ പുഞ്ചരി
കാശികുട്ടനോടൊപ്പം എന്നാണ് ചിത്രത്തിന് അടികുറിപ്പ് നല്‍കിയിരിക്കുന്നത്. നിഷ്കളങ്കമായ പുഞ്ചിരിയുമായി അച്ഛനോട് ചേര്‍ന്ന് ഇരിക്കുന്ന കാശികുട്ടന്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയ കീഴടക്കുകയാണ്. അച്ഛന്‍റെ ചിരി തന്നെയാണ് മകന് ലഭിച്ചിരിക്കുന്നത് എന്നാണ് നിരവധി ആരാധകര്‍ ഫോട്ടോയ്‌ക്ക് കമന്‍റ് ചെയ്‌തിരിക്കുന്നത്. സെന്തിലിന്‍റെയും അഖിലയുടെയും ആദ്യ വിവാഹ വാര്‍ഷിക ദിനത്തിനോട് അടുത്താണ് ഇരുവര്‍ക്കും ആണ്‍കുഞ്ഞ് ജനിച്ചത്.