നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ് മലയാളിക്ക് പ്രിയങ്കരിയാണ്. ഇപ്പോള്‍ സാന്ദ്രയെക്കാള്‍ ആരാധകരുള്ളത് താരത്തിന്റെ ഇരട്ടക്കുട്ടികളായ കെന്‍ഡലിനും കാറ്റ്ലിനുമാണ്. മണ്ണും മഴയുമറിഞ്ഞ് വളരുന്ന കുഞ്ഞുങ്ങളുടെ വീഡിയോകള്‍ സാന്ദ്ര സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. സാന്ദ്ര തങ്കക്കൊലുസെന്ന് ഓമനിച്ച് വിളിക്കുന്ന കുഞ്ഞുങ്ങളുടെ വീഡിയോകള്‍ക്ക് നിരവധി ആരാധകരുമുണ്ട്. ഇപ്പോള്‍ കുരുന്നുകളുടെ ഓണാഘോഷ വിശേഷങ്ങള്‍ അടങ്ങിയ വീഡിയോയാണ് സാന്ദ്ര പങ്കുവെച്ചിരിക്കുന്നത്. തൊടിയില്‍ ഇറങ്ങി പൂക്കള്‍ ഇറുക്കാനും, പച്ചക്കറികള്‍ ശേഖരിക്കാനും, ഊഞ്ഞാലാടാനുമെല്ലാം തങ്കക്കൊലുസ് മുമ്പിലുണ്ട്. പട്ടുപാവടയണിഞ്ഞുള്ള കുഞ്ഞ് സുന്ദരികളുടെ ഫോട്ടോകളും സാന്ദ്ര സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. നേരത്തെ തങ്കക്കൊലുസ് മുത്തച്ഛനൊപ്പം മരം നടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. നടന് മോഹന്‍ലാല്‍ അടക്കമുള്ളവര്‍ വീഡിയോ പങ്കുവെക്കുകയും കുട്ടിക്കാലത്തിന്റെ എല്ലാ തലങ്ങളിലുമുള്ള സന്തോഷം അവര്‍ക്ക് നല്കാന് ശ്രദ്ധിക്കുന്ന സാന്ദ്രയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു മോഹന്‍ലാല്‍.
ഊഞ്ഞാലാടിയും പൂക്കളം തീര്‍ത്തും 'തങ്കക്കൊലുസ്'
നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ ഇരട്ടകുഞ്ഞുങ്ങളായ കെന്‍ഡലിന്റെയും കാറ്റ്ലിന്റെയും ഓണാഘോഷങ്ങള്‍ അടങ്ങിയ വീഡിയോയാണ് സാന്ദ്ര പങ്കുവെച്ചിരിക്കുന്നത്
ഊഞ്ഞാലാടിയും പൂക്കളം തീര്‍ത്തും 'തങ്കക്കൊലുസ്'
ഫ്രൈഡേ എന്ന ചിത്രം നിർമിച്ചുകൊണ്ടാണ് സാന്ദ്ര നിർമാണരംഗത്തേക്ക് കടക്കുന്നത്. പിന്നീട് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ സക്കറിയായുടെ ഗർഭിണികൾ, മങ്കിപെൻ, പെരുച്ചാഴി തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചു. ആമേൻ, സക്കറിയായുടെ ഗർഭിണികൾ, ആട് തുടങ്ങിയ ചിത്രങ്ങളിൽ സാന്ദ്ര അഭിനയിക്കുകയും ചെയ്തിരുന്നു.