പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം മലയാളി വലിയ ആഘോഷങ്ങളില്ലാതെയാണ് തിരുവോണം കൊണ്ടാടിയത്. ഇക്കൊല്ലം ഓണം കൊറോണയും കൊണ്ടുപോയി. എങ്കിലും തളരാതെ വീടുകളില്‍ സുരക്ഷിതരായി ഇരുന്ന് ചെറിയ രീതിയില്‍ ഓണം ആഘോഷിക്കുന്നുണ്ട് ലോകമെമ്പാടുമുള്ള മലയാളികള്‍. ഇപ്പോള്‍ മലയാള സിനിമയുടെ താരരാജാക്കന്മാരായ നടന്‍ മമ്മൂട്ടിയും മോഹന്‍ലാലും തിരുവോണം ആശംസിച്ചിരിക്കുകയാണ്. കൊറോണയുടെ പ്രതിസന്ധികള്‍ ഉണ്ടെങ്കിലും ആരും ഓണം ആഘോഷിക്കാതെ പോവരുതെന്ന് പറയുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. തന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു മമ്മൂട്ടിയുടെ ഓണാശംസ. ധൈര്യമായിരിക്കൂ. നമുക്ക് ഒരുമിച്ച് പ്രാര്‍ഥിക്കാം, നല്ലൊരു നാളേയ്ക്കായി എന്നാണ് മോഹന്‍ലാല്‍ പൊന്നോണം ആശംസിച്ചുകൊണ്ട് പറഞ്ഞത്.
പൊന്നാണം ആശംസിച്ച് മമ്മൂട്ടിയും മോഹന്‍ലാലും - actor mammootty
കൊറോണയുടെ പ്രതിസന്ധികള്‍ ഉണ്ടെങ്കിലും ആരും ഓണം ആഘോഷിക്കാതെ പോവരുതെന്ന് പറയുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. തന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു മമ്മൂട്ടിയുടെ ഓണാശംസ. ധൈര്യമായിരിക്കൂ. നമുക്ക് ഒരുമിച്ച് പ്രാര്‍ഥിക്കാം, നല്ലൊരു നാളേയ്ക്കായി എന്നാണ് മോഹന്‍ലാല്‍ പൊന്നോണം ആശംസിച്ചുകൊണ്ട് പറഞ്ഞത്.
'മറ്റൊരു തിരുവോണക്കാലം എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകള്‍. പ്രകൃതിയും മനുഷ്യരും തിരുവോണത്തെ എതിരേല്‍ക്കാന്‍ തയ്യാറെടുത്ത് കഴിഞ്ഞു. കാലാവസ്ഥ മാറുമെങ്കിലും മനുഷ്യാവസ്ഥ ഈ ജന്മത്ത് മാറില്ല. തിരുവോണം ആഘോഷിക്കാന്‍ പറ്റുന്ന മാനസികാവസ്ഥയിലല്ല നമ്മള്‍. എങ്കിലും നമ്മുടെ ചെറിയ ചെറിയ സൗകര്യങ്ങളില്‍, ചെറിയ ആഗ്രഹങ്ങളില്‍ ഈ സന്തോഷം ഒഴിവാക്കരുത്. ചെറിയ സന്തോഷങ്ങളെപ്പോഴും നമ്മുടെ സന്തോഷമായി തന്നെ കാണണം. നമ്മളെ ചൂഴ്ന്ന് നില്‍ക്കുന്ന ഈ ദുരന്തം നമ്മളെ വിട്ടുമാറുന്നത് വരെ സന്തോഷിക്കാന്‍ സാധിച്ചില്ലെന്ന് വരും. എന്നാലും നമ്മുടെ ഏറ്റവും പ്രിയപ്പെട്ട നമ്മുടെ മാത്രം തിരുവോണം ആഘോഷിക്കാതെയും സന്തോഷിക്കാതെയും വരരുത്. പക്ഷേ ഈ ദുരന്തത്തിനെതിരെയുള്ള ജാഗ്രത അത് മറന്ന് പോകരുത്. ഈ ഓണം സന്തോഷവും സമാധാനവും സമൃദ്ധിയും സഹോദര്യവും വാത്സല്യവും കൂടെ ജാഗ്രതയുള്ള ഒരു തിരുവോണമാകട്ടെ. എല്ലാവര്‍ക്കും ഊഷ്മളമായൊരു തിരുവോണ ആശംസകള്‍...' മമ്മൂട്ടി പറഞ്ഞു.
'സാമൂഹിക അകലം പാലിച്ച് എല്ലാവരും അവരവരുടെ വീടുകളില്‍ തുടരേണ്ട ഈ പ്രത്യേക സാഹചര്യത്തില്‍ നിങ്ങള്‍ ഓരോരുത്തര്‍ക്കും നന്മയുടെയും സമൃദ്ധിയുടെയും സര്‍വ്വോപരി ആയുരാരോഗ്യം നിറഞ്ഞതുമായ ഒരു ഓണം ആശംസിക്കുന്നു. എല്ലാവരും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുക. കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളികളാവുക. ധൈര്യമായിരിക്കൂ. നമുക്ക് ഒരുമിച്ച് പ്രാര്‍ഥിക്കാം, നല്ലൊരു നാളേയ്ക്കായി. ഒരിക്കല്‍ക്കൂടി എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍....' മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞു.