കേരളം

kerala

ETV Bharat / sitara

ഭയാനകമായ അപകടമാണ് സംഭവിച്ചത്, വേദനയില്‍ പങ്കുചേരുന്നുവെന്ന് നടന്‍ കമല്‍ഹാസന്‍റെ ട്വീറ്റ് - നടന്‍ കമല്‍ഹാസന്‍റെ ട്വീറ്റ്

ഇന്ത്യൻ 2 ഷൂട്ടിങ്ങ് ലൊക്കേഷനിൽ നടന്ന അപകടത്തില്‍ മരിച്ചതില്‍ രണ്ട് പേര്‍ സഹസംവിധായകരാണ്. ആകെ മൂന്ന് പേരാണ് അപകടത്തില്‍ മരിച്ചത്.

kamalhassan  Actor Kamal Haasan tweeted that the horrific accident had taken place and he was taking part in the pain  ഭയാനകമായ അപകടമാണ് സംഭവിച്ചത്, വേദനയില്‍ പങ്കുചേരുന്നുവെന്ന് നടന്‍ കമല്‍ഹാസന്‍റെ ട്വീറ്റ്  Actor Kamal Haasan  നടന്‍ കമല്‍ഹാസന്‍റെ ട്വീറ്റ്  ഇന്ത്യൻ 2
ഭയാനകമായ അപകടമാണ് സംഭവിച്ചത്, വേദനയില്‍ പങ്കുചേരുന്നുവെന്ന് നടന്‍ കമല്‍ഹാസന്‍റെ ട്വീറ്റ്

By

Published : Feb 20, 2020, 5:04 AM IST

ഇന്ത്യൻ 2 ഷൂട്ടിങ്ങ് ലൊക്കേഷനിൽ നടന്ന അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ വേദനയില്‍ പങ്കുചേരുന്നുവെന്ന് നടന്‍ കമല്‍ഹാസന്‍. ഭയാനകമായ അപകടമാണ് സംഭവിച്ചതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. മൂന്ന് സഹപ്രവര്‍ത്തകരെയാണ് നഷ്ടമായത്. തന്‍റെ വേദനയേക്കാള്‍ അവരുടെ കുടുംബത്തിന്‍റെ വേദന താങ്ങാവുന്നതിനുമപ്പുറമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അവരില്‍ ഒരാളായി അവര്‍ക്കൊപ്പമുണ്ടെന്നും വേദനയില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശങ്കര്‍ സംവിധാനം ചെയ്ത് കമൽഹാസന്‍ നായകനാകുന്ന ഇന്ത്യൻ 2 ഷൂട്ടിങ്ങ് ലൊക്കേഷനിൽ നടന്ന അപകടത്തില്‍ മരിച്ചതില്‍ രണ്ടുപേര്‍ സഹസംവിധായകരാണ്. ആകെ മൂന്ന് പേരാണ് അപകടത്തില്‍ മരിച്ചത്. സഹസംവിധായകരായ മധു, കൃഷ്ണ എന്നിവരാണ് മരിച്ചത്.

ശങ്കറും സഹസംവിധായകരും ഇരുന്ന ടെന്‍റിന് മുകളിലേക്ക് ക്രെയിൻ തകര്‍ന്ന് വീഴുകയായിരുന്നു. സംവിധായകന്‍ ശങ്കറിന്‍റെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. പത്ത് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

ക്രെയിൻ ഉപയോഗിച്ച് നടത്തേണ്ട ഒരു സീനിന്‍റെ ചിത്രീകരണത്തിനായുള്ള തയ്യാറെടുപ്പിനിടെയാണ് അപകടം ഉണ്ടായത്. കമല്‍ഹാസൻ-ശങ്കര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'ഇന്ത്യൻ 2' വിന്‍റെ ഷൂട്ടിങ് നേരത്തെ ബജറ്റ് സംബന്ധിച്ച് നിലനിന്നിരുന്ന അഭിപ്രായ ഭിന്നതമൂലം ചിത്രീകരണം മുടങ്ങിയിരുന്നു.

നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സുമായി സംവിധായകൻ ശങ്കര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഷൂട്ടിങ് പുനരാരംഭിച്ചത്. 1996ലാണ് കമല്‍ഹാസൻ-ശങ്കര്‍ ടീമിന്‍റെ ഇന്ത്യൻ തീയേറ്ററുകളിലെത്തിയത്. കമൽ ഹാസൻ ഇരട്ടവേഷത്തിൽ എത്തിയ ചിത്രം 1996ലെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു.

ABOUT THE AUTHOR

...view details