മിമിക്രി താരവും നടനുമായിരുന്ന കലാഭവന്‍ അബി വിടവാങ്ങിയിട്ട് രണ്ടാണ്ട് പിന്നിടുകയാണ്. അബിയുടെ ഓര്‍മദിനത്തില്‍ കുടുംബത്തോടൊപ്പമുള്ള അബിയുടെ ചിത്രവും കുറിപ്പും പങ്കുവച്ചിരിക്കുകയാണ് മകന്‍ ഷെയ്ന്‍ നിഗം. 'ഇന്ന് വാപ്പിച്ചിയുടെ ഓര്‍മദിനമാണ്, നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തണം' ഷെയ്ന്‍ കുറിച്ചു. 2017 നവംബര്‍ മുപ്പതിനാണ് അബി മരിച്ചത്. രക്തസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ആയിരുന്നു മരണം.
അബിയുടെ ഓര്‍മകള്‍ക്ക് രണ്ടാണ്ട്; പ്രാര്‍ത്ഥനകള്‍ വേണമെന്ന് ഷെയ്ന്‍ - actor kalabhavan abhi
2017 നവംബര്‍ മുപ്പതിനാണ് അബി മരിച്ചത്. രക്തസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ആയിരുന്നു മരണം. അബിയുടെ ഓര്‍മദിനത്തില്‍ കുടുംബത്തോടൊപ്പമുള്ള ചിത്രവും കുറിപ്പും മകന്‍ ഷെയ്ന്‍ നിഗം പങ്കുവച്ചു
അമ്പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അബി മിമിക്രിയിലൂടെയാണ് സിനിമയിലെത്തിയത്. കൊച്ചിന്‍ കലാഭവനിലൂടെയായിരുന്നു കലാ ജീവിതം തുടങ്ങിയത്. മിമിക്രി കാസറ്റുകളും അഭിയെ ശ്രദ്ധേയനാക്കി. അബിയുടെ ആമിനത്താത്ത എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പരസ്യചിത്രങ്ങള്‍ക്ക് വേണ്ടി നടന്‍ അമിതാഭ് ബച്ചനടക്കമുള്ളവര്‍ക്ക് അഭി ശബ്ദം നല്‍കിയിരുന്നു. 'നയം വ്യക്തമാക്കുന്നു' എന്ന മമ്മൂട്ടി ചിത്രമാണ് അബിയുടെ ആദ്യ സിനിമ. താരങ്ങളും ആരാധകരും അടക്കം നിരവധിപേരാണ് അബിയെ അനുസ്‌മരിച്ചത്.