വെയിൽ മരങ്ങളിലൂടെ രാജ്യന്തരപ്രശസ്‌തി നേടിയ കലാകാരൻ, നടൻ ഇന്ദ്രൻസിനെ നായകനാക്കി വിജയ് ബാബു നിർമിക്കുന്ന പുതിയ ചിത്രം വരുന്നു. വാണിജ്യസിനിമയായി ഒരുക്കുന്ന ചിത്രത്തിൽ ഇന്ദ്രൻസ് നായകനാകുമെന്ന് നിർമാതാവും നടനുമായ വിജയ് ബാബു ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഫിലിപ്‌സ് ആന്‍റ് ദി മങ്കിപെൻ ചിത്രത്തിന്‍റെ സംവിധായകരിൽ ഒരാളായ റോജിൻ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും സംവിധായകൻ തന്നെയാണ് ഒരുക്കുന്നതെന്നും വിജയ് ബാബു വ്യക്തമാക്കി.
വിജയ് ബാബുവിന്‍റെ പുതിയ ചിത്രം; ഇന്ദ്രൻസ് നായകൻ - rojin thomas
ഫിലിപ്‌സ് ആന്‍റ് ദി മങ്കിപെൻ ചിത്രത്തിന്‍റെ സംവിധായകരിൽ ഒരാളായ റോജിൻ തോമസാണ് ഇന്ദ്രൻസിനെ നായകനാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു വാണിജ്യസിനിമയിൽ ഇന്ദ്രൻസ് നായകനാകുന്നുവെന്ന പ്രത്യേകതയുമുണ്ട്.
വിജയ് ബാബുവിന്‍റെ പുതിയ ചിത്രം
ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറിൽ പുറത്തിറങ്ങുന്ന മലയാള ചലച്ചിത്രത്തിന് സംഗീതമൊരുക്കുന്നത് രാഹുൽ സുബ്രഹ്മണ്യനാണ്. ഛായാഗ്രഹകൻ നീൽ ഡിക്കൂഞ്ഞയാണെന്നും ഓണം കഴിഞ്ഞ് ഷൂട്ടിങ്ങ് ആരംഭിക്കുമെന്നും നിർമാതാവ് വിജയ് ബാബു ഫേസ്‌ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർക്കുന്നു. മലയാളിയുടെ നർമസങ്കൽപങ്ങളിൽ പ്രധാന താരമായ ഇന്ദ്രൻസ് സ്‌ഫടികം, ചെറിയ ലോകവും വലിയ മനുഷ്യനും, മൂന്നാം പക്കം, ഇന്നലെ, സീസൺ തുടങ്ങി നിരവധി ചിത്രങ്ങൾക്ക് വസ്‌ത്രാലങ്കാരവും നിർവഹിച്ചിട്ടുണ്ട്.