താരപുത്രനായല്ല, ഏത് റോൾ നൽകിയാലും ഗംഭീരമാക്കാൻ അസാധ്യകഴിവുള്ള താരമായാണ് മലയാളികൾ ഇന്ദ്രജിത്ത് സുകുമാരനെ സ്വീകരിക്കുന്നത്. മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമുൾപ്പടെ നിരവധി ഭാഷകളിൽ അഭിനയിച്ചിട്ടുള്ള നടൻ ഇന്ദ്രജിത്തിന് ഇന്ന് 41-ാം പിറന്നാൾ. ബാലതാരമായി സിനിമയിലെത്തി പിന്നീട് മലയാളികളുടെ സ്വീകരണമുറിയിൽ നിറഞ്ഞുനിൽക്കുന്ന നടനായി മാറിയ ഇന്ദ്രജിത്തിനെ നായകൻ മാത്രമല്ല, വില്ലൻ വേഷങ്ങളിലും സഹനടനായും കോമഡി താരവുമായുമൊക്കെ മലയാള സിനിമക്ക് പരിചയമാണ്.
ചലച്ചിത്രനടൻ സുകുമാരന്‍റേയും നടി മല്ലികയുടെയും മകനാണ് ഇന്ദ്രജിത്ത് മലയാള ചലച്ചിത്രനടൻ സുകുമാരന്‍റേയും നടി മല്ലികയുടെയും മൂത്ത മകനാണ് ഇന്ദ്രജിത്ത്. 1979 ഡിസംബർ 17ന് തിരുവനന്തപുരത്ത് ജനിച്ചു. ചെന്നെയിലും പൂജപ്പുരയിലും കഴക്കൂട്ടം സൈനിക് സ്‌കൂളിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. പഠിക്കുന്ന കാലത്ത് തന്നെ ടെന്നിസിലും അഭിനയത്തിലും പാട്ടിലും തൽപരനായിരുന്നു ഇന്ദ്രജിത്ത്. തിരുനെൽവേലിയിൽ നിന്ന് കോളജ് വിദ്യാഭ്യാസത്തിന് ശേഷം സോഫ്‌റ്റ്‌വെയർ കമ്പനിയിൽ ട്രെയിനിയായി ചേർന്നെങ്കിലും സിനിമയിലേക്ക് തിരിഞ്ഞതോടെ ജോലി ഉപേക്ഷിച്ചു.
മിഴി രണ്ടിലും ചിത്രത്തിൽ നിന്ന് ഇതിനിടയിൽ തന്നെ 1986ൽ തന്‍റെ അച്ഛൻ നിർമിച്ച പടയണി ചിത്രത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം അഭിനയിച്ചു. ചിത്രത്തിൽ ഇന്ദ്രജിത്ത് ബാലതാരമായിരുന്നു.
പടയണി ചിത്രത്തിൽ ബാലതാരമായി അരങ്ങേറ്റം വർഷങ്ങൾക്ക് ശേഷം അഭിനയത്തിൽ തിരിച്ചെത്തിയ ഇന്ദ്രജിത്ത് ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ, മീശ മാധവൻ സിനിമകളിൽ വില്ലനായി തുടക്കം കുറിച്ചു. ഇന്ദ്രജിത്തിന്‍റെ പ്രതിനായക കഥാപാത്രങ്ങളെ ഇഷ്‌ടപ്പെട്ട മലയാളി പട്ടാളം, വേഷം, മിഴി രണ്ടിലും, റൺവേ എന്നീ ചിത്രങ്ങളിലെ താരത്തിന്‍റെ പ്രകടനത്തിന് നിറഞ്ഞ കൈയടി നൽകി. പിന്നീട്, നടന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല... അഭിനയത്തിന് ശരീരം പരിമിധിയല്ലെന്ന് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ അയാൾ നിർവചിക്കുകയായിരുന്നു.
അഭിനയത്തിന് ശരീരം പരിമിധിയല്ലെന്ന് തെളിയിച്ചു ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ, മലബാർ വെഡ്ഡിങ്, ഹാപ്പി ഹസ്ബൻഡ്സ്, ത്രീ കിംഗ്സ്, കോളജ് ഡെയ്സ്, കർമ്മയോഗി, മുല്ലമൊട്ടും മുന്തിരിച്ചാറും തുടങ്ങി ഒട്ടനവധി ചിത്രങ്ങളിൽ നായകൻ... കൽക്കട്ടാ ന്യൂസിലെയും ബാബാ കല്യാണിയിലെയും മറക്കാനാവാത്ത പ്രതിനായക വേഷങ്ങൾ... ത്രീ കിംഗ്‌സ് ഹസ്‌ബൻഡ്സ് ഇൻ ഗോവ, ഹാപ്പി ഹസ്‌ബൻഡ്‌സ്, അമർ അക്‌ബർ അന്തോണി, ക്ലാസ്മേറ്റ്സ് ചിത്രങ്ങളിലെ ഹാസ്യകഥാപാത്രങ്ങൾ... ആമേനിലും എൽസമ്മ എന്ന ആൺകുട്ടിയിലും അറബിക്കഥയിലും തിരശ്ശീലയിൽ പ്രതിഫലിച്ച അഭിനയസാന്നിധ്യം... പുതിയ മലയാള സിനിമ വളരുന്തോറും ഇന്ദ്രജിത്തിലെ നടനിലും വികാസം സംഭവിക്കുകയാണ്.
ഗായകനായും ശ്രദ്ധേയനായിട്ടുണ്ട് ഇന്ദ്രജിത്തിന്‍റെ കുടുംബചിത്രം സഹോദരൻ പൃഥ്വിരാജുമായുള്ള ഇന്ദ്രജിത്തിന്‍റെ കോമ്പോയും മലയാളിക്ക് പ്രിയപ്പെട്ടതാണ്. ക്ലാസ്മേറ്റ്സ്, നമ്മൾ തമ്മിൽ, പൊലീസ്, ഇന്ദ്രജിത്ത്, അമർ അക്‌ബർ അന്തോണി, ടിയാൻ, ബാച്ച്‌ലർ പാർട്ടി, ഒരുവൻ, ലൂസിഫർ തുടങ്ങിയ സിനിമകളിലൊക്കെ തന്‍റെ അനുജന്‍റെ സുഹൃത്തായും സഹോദരനായും പ്രതിനായകനായുമൊക്കെ ഇന്ദ്രജിത്ത് എത്തിയിട്ടുണ്ട്.
അനുജൻ പൃഥ്വിക്കൊപ്പം സഹനായകനായും വില്ലനായും സഹോദരനായും അഭിനയിച്ചു മലയാളത്തിന് പുറമെ, എൻ മനവാനിൽ, സർവം എന്നീ തമിഴ് ചിത്രങ്ങളിലും ദ വെയിറ്റിംഗ് റൂം എന്ന ഹിന്ദി ചിത്രത്തിലും ഇന്ദ്രജിത്ത് അഭിനയിച്ചിട്ടുണ്ട്. സന്തോശ് ശിവൻ ഇംഗ്ലീഷിലൊരുക്കിയ ബിഫോർ ദി റെയിൻസിലും നടന്‍റേത് ശ്രദ്ധേയ കഥാപാത്രമായിരുന്നു. നടനെന്നതിനുപരി മലയാളസിനിമക്ക് ഇപ്പോൾ ഗായകനായും താരത്തെ പരിചിതമാണ്. നടിയും കോസ്റ്റ്യൂം ഡിസൈനറുമായ പൂർണിമയാണ് ഇന്ദ്രജിത്തിന്‍റെ ഭാര്യ.
ഇന്ദ്രജിത്തും പൂർണിമയും മക്കൾ പ്രാർഥനക്കും നക്ഷത്രക്കുമൊപ്പം ഇന്ദ്രജിത്തിന്‍റെ അഭിനയസാധുതകൾക്ക് അർഹിക്കുന്ന അംഗീകാരമോ ബഹുമതികളോ ലഭിക്കുന്നില്ലെന്ന് പ്രേക്ഷകർ പരാതിപ്പെടുമ്പോഴും അദ്ദേഹത്തിലെ കലാകാരനെ തിരിച്ചറിഞ്ഞ് സംവിധായകന്മാർ എല്ലായ്‌പ്പോഴും മികച്ച കഥാപാത്രങ്ങളെ സൃഷ്‌ടിക്കാറുണ്ട്. ജീത്തു ജോസഫിന്‍റെ റാം, വടംവലി എന്ന വിനോദത്തെ പശ്ചാത്തലമാക്കി ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ആഹാ, രാജീവ് രവിയുടെ തുറമുഖം എന്നിവയാണ് ഇന്ദ്രജിത്തിന്‍റെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.
സിസിഎല്ലിലും ഇന്ദ്രജിത്ത് അംഗമായിരുന്നു