മലയാളികള്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട നടി ദിവ്യാ ഉണ്ണിക്ക് പെണ്‍കുഞ്ഞ് പിറന്നു. താരം തന്നെയാണ് കുടുംബത്തിലേക്ക് പുതിയൊരു അതിഥികൂടി എത്തിയതിന്‍റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. ജനുവരി 14 നാണ് ദിവ്യക്ക് പെണ്‍കുഞ്ഞ് പിറന്നത്. തനിക്ക് ഒരു കുഞ്ഞ് രാജകുമാരി പിറന്നുവെന്നും ഐശ്വര്യയെന്നാണ് കുഞ്ഞിന്‍റെ പേരെന്നും ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചു.
നടി ദിവ്യ ഉണ്ണിക്ക് പെണ്‍കുഞ്ഞ് പിറന്നു; സന്തോഷം പങ്കുവെച്ച് താരം - Actor Divya Unni
ജനുവരി 14 നാണ് ദിവ്യക്ക് പെണ്‍കുഞ്ഞ് പിറന്നത്. 2018 ഫെബ്രുവരിയിലായിരുന്നു ദിവ്യയുടെ വിവാഹം. ആദ്യ വിവാഹത്തില്‍ ദിവ്യക്ക് രണ്ട് കുട്ടികളുണ്ട്
നടി ദിവ്യ ഉണ്ണിക്ക് പെണ്‍കുഞ്ഞ് പിറന്നു; സന്തോഷം പങ്കുവെച്ച് താരം
2018 ഫെബ്രുവരിയിലായിരുന്നു ദിവ്യയുടെ വിവാഹം. അരുണ്‍ കുമാറാണ് ഭര്‍ത്താവ്. എഞ്ചിനീയറായ അരുണ്‍ അമേരിക്കയിലെ ഹൂസ്റ്റണിലാണ് താമസിക്കുന്നത്. ദിവ്യ അമേരിക്കയില്‍ നൃത്ത വിദ്യാലയം നടത്തുകയാണ്. തിരുവനന്തപുരം സ്വദേശിയാണ് അരുണ്‍.
ആദ്യ വിവാഹത്തില്‍ ദിവ്യക്ക് രണ്ട് കുട്ടികളുണ്ട്. അര്‍ജുന്‍, മീനാക്ഷി എന്നിവരാണ് ദിവ്യയുടെ മക്കള്‍. വിവാഹമോചനത്തിന് ശേഷം കുട്ടികള്‍ ദിവ്യക്കൊപ്പമാണ് താമസിക്കുന്നത്.