തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടന്‍ വിക്രത്തിന്‍റെ അമ്പത്തിനാലാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. നിരവധി ആരാധകരാണ് സൂപ്പര്‍ താരത്തിന് സോഷ്യല്‍ മീഡിയകള്‍ വഴി ആശംസകള്‍ നേര്‍ന്നത്. ഇപ്പോള്‍ താരത്തിന്‍റെ 'ഡൈ ഹാര്‍ട്ട് ഫാന്‍' പിറന്നാള്‍ സമ്മാനമായി ഒരുക്കിയ സ്പെഷ്യല്‍ വീഡിയോയാണ് സോഷ്യല്‍ മീഡികളില്‍ തരംഗമാകുന്നത്. അദ്ദേഹത്തിന്‍റെ സിനിമകളിലെ രംഗങ്ങള്‍ കോര്‍ത്തിണക്കി മനോഹരമായ ഗാനത്തിന്‍റെ അകമ്പടിയോടെയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. വീഡിയോ തയാറാക്കിയ ആ ആരാധകന്‍ മറ്റാരുമല്ല വിക്രത്തിന്‍റെ മകന്‍ ധ്രുവ് തന്നെയാണ്. 'പിറന്നാള്‍ ആശംസകള്‍ ചിയാന്‍... ഇതാ നിങ്ങളുടെ ഏറ്റവും വലിയ ആരാധകന്‍ നല്‍കുന്ന പിറന്നാള്‍ സമ്മാനം' എന്ന കുറിപ്പോട് കൂടിയാണ് ധ്രുവ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ധ്രുവ് ഒരുക്കിയ വീഡിയോ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു.
ചിയാന്‍റെ 'ഡൈ ഹാര്‍ട്ട് ഫാന്‍' നല്‍കിയ പിറന്നാള്‍ സമ്മാനം വൈറല്‍ - നടന്‍ വിക്രം പിറന്നാള്‍
വീഡിയോ തയാറാക്കിയ ആ ആരാധകന്‍ മറ്റാരുമല്ല വിക്രത്തിന്‍റെ മകന്‍ ധ്രുവ് തന്നെയാണ്. അദ്ദേഹത്തിന്‍റെ സിനിമകളിലെ രംഗങ്ങള്‍ കോര്‍ത്തിണക്കി മനോഹരമായ ഗാനത്തിന്‍റെ അകമ്പടിയോടെയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്
ചിയാന്‍റെ 'ഡൈ ഹാര്‍ട്ട് ഫാന്‍' നല്‍കിയ പിറന്നാള്‍ സമ്മാനം വൈറല്‍
അടുത്തിടെയാണ് ആദിത്യ വര്‍മ്മ എന്ന ചിത്രത്തിലൂടെ ധ്രുവ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. താരപുത്രന്‍റെ ആദ്യ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗൗതം വാസുദേവ് മേനോന്‍ ഒരുക്കുന്ന ധ്രുവനച്ചത്തിരം, മണിരത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍, ആര്‍.എസ് വിമല്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം മഹാവീര്‍ കര്‍ണ എന്നിവയാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ വിക്രം ചിത്രങ്ങള്‍.