കേരളം

kerala

ETV Bharat / sitara

സുഹൃത്തിനെ ജീവിത സഖിയാക്കി ബാല; എലിസബത്തുമായുള്ള വിവാഹ റിസപ്‌ഷൻ കഴിഞ്ഞു

സെപ്‌തംബർ അഞ്ചിനാണ് ബാലയും അടുത്ത സുഹൃത്തും ഡോക്‌ടറുമായ എലിസബത്തും വിവാഹിതരായത്.

ബാല വിവാഹ റിസപ്‌ഷൻ വാർത്ത  വിവാഹ റിസപ്‌ഷൻ എലിസബത്ത് ബാല വാർത്ത  എലിസബത്ത് വിവാഹം ബാല നടൻ വാർത്ത  ബാലയും എലിസബത്തും വാർത്ത  അമൃത സുരേഷ് ബാല വാർത്ത  actor bala elisabeth wedding reception news  actor bala amrutha suresh news  actor bala amrutha singer news  actor bala married again news
ബാലയും എലിസബത്തും

By

Published : Sep 5, 2021, 7:12 PM IST

Updated : Sep 5, 2021, 7:57 PM IST

നടൻ ബാലയും എലിസബത്തും വിവാഹിതരായ വാർത്ത ക്രിക്കറ്റ് താരം ശ്രീശാന്ത് ആരാധകരെ അറിയിച്ചിരുന്നു. ഇന്ന് തങ്ങളുടെ വിവാഹ റിസപ്‌ഷനാണെന്ന് ശനിയാഴ്‌ച ബാല ഫേസ്‌ബുക്കിൽ വീഡിയോ പങ്കുവച്ചുകൊണ്ട് വ്യക്തമാക്കുകയും ചെയ്‌തു. ഇന്ന് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിവാഹ റിസപ്‌ഷൻ നടന്നു.

ഉണ്ണി മുകുന്ദൻ, മുന്ന, ഇടവേള ബാബു തുടങ്ങിയ താരങ്ങളും ചടങ്ങിൽ പങ്കെടുത്തു. നടൻ മുന്ന പാട്ടുപാടിയാണ് ഇരുവർക്കും വിവാഹാശംസകൾ അറിയിച്ചത്.

More Read: 'അമ്മയെ ഓർത്ത് ടെൻഷനിലായിരുന്നു,അവസാനം പൊട്ടിത്തെറിച്ചു': വിശദീകരണവുമായി ബാല

സെപ്‌തംബർ അഞ്ചിന് തന്‍റെ ജീവിതത്തിൽ നിർണായകമായ ഒരു വിശേഷമുണ്ടാകുമെന്ന് ബാല നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ വിവാഹചിത്രങ്ങൾ താരം പോസ്റ്റ് ചെയ്‌തിരുന്നില്ല. ബാലയുടെ ഏറ്റവും അടുത്ത സുഹൃത്തും ഡോക്‌ടറുമായ എലിസബത്താണ് വധുവെന്ന് നേരത്തെ മാധ്യമങ്ങൾ പറഞ്ഞിരുന്നു.

ഗായിക അമൃത സുരേഷ് ആയിരുന്നു ബാലയുടെ ആദ്യ ഭാര്യ. ടിവി റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട് ഇരുവരും പ്രണയത്തിലാകുകയായിരുന്നു. 2019ലാണ് ബാലയും അമൃതയും വിവാഹ മോചനം നേടിയത്. ഇവർക്ക് അവന്തിക എന്നൊരു മകളുണ്ട്.

Last Updated : Sep 5, 2021, 7:57 PM IST

ABOUT THE AUTHOR

...view details