കേരളം

kerala

ETV Bharat / sitara

കേറി വാ... കേറി വാ... ദളപതിക്ക് അജു വര്‍ഗീസിന്‍റെ 'കട്ട സപ്പോര്‍ട്ട്' - അജു വര്‍ഗീസ്

പുതിയ സിനിമയായ മാസ്റ്ററിന്‍റെ ഓഡിയോ ലോഞ്ചിലെ വിജയിയുടെ പ്രസംഗത്തിനായി താന്‍ കാത്തിരിക്കുകയാണെന്ന് അജു വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചു

actor Aju Varghese's Support' for vijay  കേറി വാ... കേറി വാ...; ദളപതിക്ക് അജു വര്‍ഗീസിന്‍റെ 'കട്ട സപ്പോര്‍ട്ട്'  ദളപതിക്ക് അജു വര്‍ഗീസിന്‍റെ 'കട്ട സപ്പോര്‍ട്ട്'  vijay  നടന്‍ വിജയ്  ആദായ നികുതി വകുപ്പ്  അജു വര്‍ഗീസ്  അജു വര്‍ഗീസ് ഫേസ്ബുക്ക് പോസ്റ്റ്
കേറി വാ... കേറി വാ...; ദളപതിക്ക് അജു വര്‍ഗീസിന്‍റെ 'കട്ട സപ്പോര്‍ട്ട്'

By

Published : Feb 7, 2020, 5:09 PM IST

തമിഴ് നടന്‍ വിജയ്‍യുടെ അടുത്ത പ്രസംഗത്തിനായി കാത്തിരിക്കുകയാണെന്ന് നടന്‍ അജു വര്‍ഗീസ്. നികുതി വെട്ടിപ്പ് നടത്തിയെന്നുള്ള ആരോപണങ്ങളെ തുടര്‍ന്ന് ആദായനികുതി വകുപ്പ് 30 മണിക്കൂര്‍ ചോദ്യം ചെയ്ത വിജയ്‌ക്ക് പിന്തുണയുമായാണ് യുവനടന്‍ അജു രംഗത്ത് വന്നിരിക്കുന്നത്. പുതിയ സിനിമയായ മാസ്റ്ററിന്‍റെ ഓഡിയോ ലോഞ്ചിലെ വിജയ്‌യുടെ പ്രസംഗത്തിനായി താന്‍ കാത്തിരിക്കുകയാണെന്ന് അജു ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന് താഴെ നിരവധി പേരാണ് ദളപതിക്ക് പിന്തുണ അറിയിച്ച് എത്തിയത്.

വിജയ് ചിത്രങ്ങളുടെ രാഷ്ട്രീയ അഭിപ്രായങ്ങളാണ് ആദായനികുതി വകുപ്പിനെ ഉപയോഗിച്ചുള്ള കസ്റ്റഡിക്ക് പിന്നിലെന്ന് നേരത്തെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ജിഎസ്‌ടി ഉള്‍പ്പെടെയുള്ള വിഷയങ്ങളെ വിജയ് കഥാപാത്രങ്ങള്‍ സിനിമകളില്‍ വിമര്‍ശിച്ചിട്ടുണ്ട്. കസ്റ്റഡിക്ക് ശേഷം സിനിമ മേഖലയില്‍ നിന്നും വലിയ പിന്തുണയാണ് വിജയ്‌ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. 30 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വിജയ്‌യുടെ വീട്ടില്‍ നിന്നും മടങ്ങിയത്. ചോദ്യംചെയ്യല്‍ അവസാനിച്ചെങ്കിലും ഇപ്പോൾ പ്രതികരിക്കാൻ ഇല്ലെന്ന് വിജയ് വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങളെ കാണില്ലെന്നും താരം അറിയിച്ചു. വിജയ്‌ക്കൊപ്പം ഭാര്യ സംഗീതയെയും ആദായനികുതി വകുപ്പ് ഉദ്യാഗസ്ഥർ ചോദ്യം ചെയ്തിരുന്നു. വിജയ്‍യുടെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളും ഭൂമിയിടപാടുകളും സംബന്ധിച്ചുള്ള രേഖകളും പരിശോധിച്ചതായാണ് വിവരം. എട്ട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനക്കും ചോദ്യം ചെയ്യലിനുമായി വിജയ്‌യുടെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ABOUT THE AUTHOR

...view details