കൊവിഡിനെ പ്രതിരോധിക്കാനുള്ള പരിശ്രമത്തിലാണ് എല്ലാവരും. തങ്ങളാല്‍ കഴിയുന്ന അറിവുകളും പ്രതിരോധ മാര്‍ഗങ്ങളും പലരും സമൂഹമാധ്യമങ്ങള്‍ വഴിയും അല്ലാതെയും പങ്കുവെക്കുന്നുമുണ്ട്. മലയാളത്തിലെ യുവനടന്‍ അജു വര്‍ഗീസ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ഇട്ട ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്. നര്‍മ്മത്തിന്‍റെ മേമ്പൊടി ചേര്‍ത്ത് മര്‍മ്മ പ്രധാനമായ ജാഗ്രത നിര്‍ദേശമാണ് താരം പങ്കുവെച്ചത്. ട്രോള്‍ രൂപേണയാണ് കൊറോണയെ പ്രതിരോധിക്കാനുള്ള മുന്‍കരുതല്‍ അജു പങ്കുവെച്ചത്.
ചിരിക്കാനുണ്ട്...ചിന്തിക്കാനുണ്ട്...; അജു വര്‍ഗീസിന്‍റെ വെറൈറ്റി ജാഗ്രത നിര്‍ദേശം - അജു വര്‍ഗീസ്
ട്രോള്‍ രൂപേണയാണ് കൊറോണയെ പ്രതിരോധിക്കാനുള്ള മുന്‍കരുതല്‍ അജു പങ്കുവെച്ചത്. നേരിട്ടുള്ള സ്പര്‍ശം ഒഴിവാക്കൂവെന്നാണ് പോസ്റ്റിന്‍റെ ഉള്ളടക്കം
നേരിട്ടുള്ള സ്പര്‍ശം ഒഴിവാക്കൂവെന്നായിരുന്നു പോസ്റ്റിന്‍റെ ഉള്ളടക്കം. 'ഇന്‍ ഹരിഹര്‍നഗര്‍' എന്ന ചിത്രത്തിലെ സിദ്ദിഖിന്‍റെ ഒരു രംഗവും ജഗതി ശ്രീകുമാറിന്‍റെ സിനിമയിലെ സീനുകളും ചിത്രത്തില്‍ കാണാം. വേറെ ലെവല്‍ ബോധവത്കരണമായി പോയെന്നാണ് ആരാധകരുടെ കമന്‍റ്. 'ജഗതി ചേട്ടന്‍ മുന്നേ എല്ലാം മനസിലാക്കിയാണല്ലോ ചെയ്തത്' എന്നായിരുന്നു മറ്റൊരു രസികന്‍ കമന്‍റ് ചെയ്തത്. പലരും നെടുനീളന്‍ കുറിപ്പിലൂടെ സംസാരിച്ചപ്പോള്‍ അജു വര്‍ഗീസ് എളുപ്പമാര്‍ഗത്തിലൂടെ കാര്യം അവതരിപ്പിച്ചുവെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.