കേരളം

kerala

ETV Bharat / sitara

ഷൂട്ടിങിനിടെ നടന്‍ അജിത്തിന് പരിക്ക്; വലിമൈയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു - Actor Ajith injured

വലിമൈ എന്ന ചിത്രത്തിന് വേണ്ടിയുള്ള ഒരു ബൈക്ക് സ്റ്റണ്ട് ചിത്രീകരണത്തിനിടെയാണ് അജിത്തിന് പരിക്കേറ്റത്

Actor Ajith injured in shooting; The shooting of Valimai has stopped  ഷൂട്ടിങിനിടെ നടന്‍ അജിത്തിന് പരിക്ക്; വലിമൈയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു  നടന്‍ അജിത്തിന് പരിക്ക്  വലിമൈ  Actor Ajith injured  shooting of Valimai has stopped
ഷൂട്ടിങിനിടെ നടന്‍ അജിത്തിന് പരിക്ക്; വലിമൈയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു

By

Published : Feb 20, 2020, 4:47 AM IST

തമിഴകത്ത് ഏറ്റവും ആരാധകരുള്ള താരമാണ് തല അജിത്ത്. അജിത്തിന്‍റെ സിനിമകള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. താരത്തിന്‍റെ പുതിയ ചിത്രം വലിമൈയാണ്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ അജിത്തിന് പരിക്കേറ്റതായാണ് വാര്‍ത്ത.

വലിമൈയില്‍ പൊലീസ് ഓഫീസറായിട്ടാണ് അജിത്ത് അഭിനയിക്കുന്നത്. ചിത്രത്തിന് വേണ്ടിയുള്ള ഒരു ബൈക്ക് സ്റ്റണ്ട് ചിത്രീകരണത്തിനിടെയാണ് അജിത്തിന് പരിക്കേറ്റത്. 'യെന്നൈ അറിന്താല്‍' എന്ന സിനിമയിലായിരുന്നു അജിത്ത് ഇതിന് മുമ്പ് പൊലീസ് ഓഫീസറായിട്ട് അഭിനയിച്ചത്.

അജിത്തിന് പരിക്കേറ്റതിനെ തുടര്‍ന്ന് വലിമൈയുടെ ചിത്രീകരണം തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. അജിത്തിന്‍റെ പരിക്ക് ഭേദമായാല്‍ ഉടൻ അടുത്ത ഷെഡ്യൂള്‍ ചിത്രീകരണം തുടങ്ങും.

ABOUT THE AUTHOR

...view details