കേരളം

kerala

ETV Bharat / sitara

'ഇഷ്‌കി'ന്‍റെ പുതിയ ടീസര്‍ പുറത്തിറങ്ങി - 'ഇഷ്‌കി'ന്‍റെ പുതിയ

പൃഥ്വിരാജ് തന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്

'ഇഷ്‌കി'ന്‍റെ പുതിയ ടീസര്‍ പുറത്തിറങ്ങി

By

Published : May 31, 2019, 12:58 AM IST

യുവനടന്‍ ഷെയ്ന്‍ നിഗം നായകനാകുന്ന ചിത്രം 'ഇഷ്‌കി'ന്‍റെ പുതിയ ടീസര്‍ പുറത്തിറങ്ങി. പൃഥ്വിരാജ് തന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. പ്രണയമാണ് സിനിമയുടെ പ്രമേയമെന്നാണ് ടീസർ നൽകുന്ന സൂചന.

നവാഗതനായ അനുരാജ് മനോഹര്‍ ആണ് 'ഇഷ്‌ക്' സംവിധാനം ചെയ്യുന്നത് . മുകേഷ് ആര്‍ മേത്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.'ഇഷ്‌കി' ന്‍റെ കഥ എഴുതിയിരിക്കുന്നത് രതീഷ് രവിയാണ്.ചിത്രത്തില്‍ ആന്‍ ശീതളാണ് ഷെയ്നിന്‍റെ നായികയായി എത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details