കേരളം

kerala

ETV Bharat / sitara

മോദിയായി വ്യത്യസ്ത ലുക്കുകളില്‍ വിവേക് ഒബ്റോയ്; അഭിപ്രായം പങ്കിട്ട് ആരാധകർ - വിവേക് ഒബ്റോയ്

മലയാളം അടക്കം ഇരുപത്തിമൂന്ന് ഭാഷകളിൽ ചിത്രം റീലിസ് ചെയ്യും. രാജ്യത്തോടുള്ള സനേഹമാണ് എന്‍റെ ശക്തി’ എന്നതാണ് സിനിമയുടെ ടാഗ് ലൈന്‍. ചിത്രം ഏപ്രിൽ 5ന് തിയേറ്ററുകളിലെത്തും.

മോദിയായി വ്യത്യസ്ത ലുക്കുകളില്‍ വിവേക് ഒബ്റോയ്

By

Published : Mar 19, 2019, 1:41 PM IST

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി ഒമംഗ് കുമാർ സംവിധാനം ചെയ്യുന്ന പി എം നരേന്ദ്ര മോദി റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിവേക് ഒബ്‌റോയുടെ വ്യത്യസ്ത ലുക്കുകൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

നരേന്ദ്ര മോദിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ അനുസ്മരിപ്പിക്കുന്ന വേഷപ്പകർച്ചയിലുള്ള ചിത്രങ്ങളാണ് ബോളിവുഡ് ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് തന്‍റെ ട്വിറ്റർ പേജിലൂടെ പുറത്ത് വിട്ടത്. എന്നാല്‍ വിവേകിന്‍റെ ഗെറ്റപ്പുകളില്‍ ആരാധകർ അത്ര സന്തുഷ്ടരല്ല. വിവേകിന് മോദിയുമായി യാതൊരു സാമ്യവുമില്ലെന്നും ഇതിലും ഭേദം പരേഷ് റാവല്‍ ഈ വേഷം ചെയ്യുന്നതായിരുന്നുവെന്നും ഇവർ അഭിപ്രായപ്പെടുന്നു. പരേഷ് റാവലായിരിക്കും ചിത്രത്തില്‍ മോദിയെ അവതരിപ്പിക്കുകയെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നറുക്ക് വീണത് വിവേക് ഒബ്രോയിക്ക് ആയിരുന്നു.

മോദിയായി വ്യത്യസ്ത ലുക്കുകളില്‍ വിവേക് ഒബ്റോയ്

സന്ദീപ് എസ് സിംഗ്, സുരേഷ് ഒബ്‌റോയ്, ആനന്ദ് പണ്ഡിറ്റ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഏപ്രിൽ 5ന് റിലീസ് ചെയ്യും. ‘രാജ്യത്തോടുള്ള സനേഹമാണ് എന്‍റെ ശക്തി’ എന്നതാണ് സിനിമയുടെ ടാഗ് ലൈന്‍. ബോമൻ ഇറാനി, ദർശൻ കുമാർ, സറീന വഹാബ്, മനോജ് ജോഷി, പ്രശാന്ത് നാരായണൻ, ബർഖ ബിഷ്ട് സെൻഗുപ്ത, അക്ഷത് ആർ സലൂജ, അൻജൻ ശ്രീവാസ്തവ്, രാജേന്ദ്ര ഗുപ്ത, യാതിൻ കാര്യേക്കർ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.


ABOUT THE AUTHOR

...view details