കേരളം

kerala

ETV Bharat / sitara

വിശാലിനൊപ്പം ഐശ്വര്യ ലക്ഷ്മിയും തമന്നയും; 'ആക്ഷൻ' ട്രെയിലർ - ആക്ഷൻ ട്രെയിലർ

പേര് പോലെ തന്നെ മുഴുനീള ആക്ഷൻ പടമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്

aishwarya lakshmi

By

Published : Oct 29, 2019, 8:10 AM IST

ഐശ്വര്യ ലക്ഷ്മിയുടെ തമിഴ് അരങ്ങേറ്റ ചിത്രമായ ആക്ഷന്‍റെ ട്രെയിലർ പുറത്തിറങ്ങി. വിശാല്‍ നായകനാവുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുന്ദർ സി ആണ്. ഐശ്വര്യ ലക്ഷ്മിക്ക് ഒപ്പം തമന്നയും ചിത്രത്തില്‍ നായികയായി എത്തുന്നുണ്ട്. പേര് പോലെ തന്നെ മുഴുനീള ആക്ഷൻ പടമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സുന്ദര്‍ സിക്ക് ഒപ്പമുള്ള വിശാലിന്‍റെ മൂന്നാം ചിത്രമാണ് 'ആക്ഷന്‍'. റൂഫ്ടോപ്പ് ഫ്ലൈയിങ്ങും ഇടിയും ചേസിങ്ങുമെല്ലാമായി ഒരു മാസ് മസാല പടത്തിന് വേണ്ട എല്ലാ ചേരുവകളും ചിത്രത്തിലുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന ട്രെയിലര്‍‌. കേണല്‍ സുഭാഷ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിശാല്‍ അവതരിപ്പിക്കുന്നത്. തുര്‍ക്കിയില്‍ നടന്ന ഷൂട്ടിങില്‍, സംഘട്ടനരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനായി ഓള്‍ ടെറൈന്‍ വാഹനം ഓടിക്കുന്നതിനിടെ വിശാലിന് പരുക്കേറ്റത് വലിയ വാര്‍ത്തയായിരുന്നു.

യോഗി ബാബു, ആകാംഷ പുരി, കബീര്‍ ദുഹാന്‍ സിങ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹിപ്‌ഹോപ് തമിഴയാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ചിത്രം ഡിസംബറില്‍ പ്രദർശനത്തിനെത്തും.

ABOUT THE AUTHOR

...view details