നിപ പ്രമേയമാക്കി ആഷിഖ് അബു ഒരുക്കിയ ചിത്രം 'വൈറസ്' മികച്ച അഭിപ്രായം നേടുകയാണ്. ചിത്രത്തില്‍ നടി പാര്‍വതിയുടെ കഥാപാത്രത്തെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് ഡോ. ബിജിന് ജോസഫ്. ബിജിന്റെ ഭാര്യ ഡോ. സീനു പൊന്നു തമ്പിയെയാണ് പാര്‍വതി ക്യാമറയ്ക്ക് മുന്നില്‍ അവതരിപ്പിച്ചത്. പാർവതി ആ വേഷം യാഥാർഥ്യത്തോടെ അഭ്രപാളിയിലേക്ക് എത്തിക്കുകയും ചെയ്തു.
വൈറസില്‍ പാർവതി അവതരിപ്പിച്ച 'സി.ഐ.ഡി' കഥാപാത്രം ഇവിടുണ്ട്
നിപ കാലത്ത് ഒരു സിഐഡിയെപ്പോലെ അതിജാഗ്രതയോടെ പ്രവര്‍ത്തിച്ച ഡോ. സീതുവിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുകയാണ് ഭര്‍ത്താവും ഡോക്ടറുമായി ബിജിന് ജോസഫ്
ചിത്രത്തിലെ പാര്‍വതിയുടെ ഭര്‍ത്താവായി വേഷമിട്ട ജിനു ജോസഫിന്റെ കഥാപാത്രത്തിന് ആധാരമായതും ഡോ.ബിജിനായിരുന്നു. ''അധികമാരാലും അറിയപ്പെടാത്ത പിജി വിദ്യാര്‍ഥിനിയായ എന്റെ ഭാര്യയുടെ പെരുമാറ്റത്തിലെയും വേഷവിധാനങ്ങളിലെയും സൂക്ഷ്മാംശങ്ങളെപ്പോലും മണിക്കൂറുകള്‍ക്കുളളില്‍ പാര്‍വതി സ്വാംശീകരിച്ചു. നിപ കാലത്ത് കോഴിക്കോട് കളക്ടറായിരുന്ന യു വി ജോസ് സര് സ്നേഹപൂര്‍വ്വം വിളിച്ച് തുടങ്ങി നിപ സെല്ലിലെ മറ്റുളളവര്‍ വിളിച്ചു തുടങ്ങിയ സിഐഡി പ്രയോഗം സിനിമയിലും കണ്ടപ്പോള്‍ ഭര്‍ത്താവെന്ന നിലയില്‍ ചെറുതല്ലാത്ത സന്തോഷവും അഭിമാനവും...'',ബിജിൻ കുറിച്ചു. ചിത്രത്തിലെ അണിയറപ്രവര്‍ത്തകരോട് പറഞ്ഞറിയിക്കാത്ത നന്ദിയോടെയാണ് ബിജിന് തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.