കേരളം

kerala

ETV Bharat / sitara

വിജയ് സേതുപതിയും മകനും പൊരിഞ്ഞ തല്ല്; വൈറലായി വീഡിയോ - വിജയ് സേതുപതി

വിജയ് സേതുപതി ചിത്രം സിന്ദുബാദിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.

vjs1

By

Published : Mar 19, 2019, 9:56 PM IST

തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും നിറയെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ആരാധകരോടുള്ള അദ്ദേഹത്തിൻ്റെ താരജാഡയില്ലാത്ത സമീപനംകൊണ്ട് തന്നെ അദ്ദേഹം പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി. താരത്തിൻ്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. എന്നാലിപ്പോൾ സേതുപതിയും മകനുമൊത്തുള്ള ഒരു 'സംഘട്ടന' വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വിജയ് സേതുപതിയും മകന്‍ സൂര്യയും കാട്ടില്‍ വച്ച്‌ ഇടി കൂടുന്നതാണ് വീഡിയോ. ഇടികൂടിയതിന് ശേഷം മകൻ്റെ കവിളത്ത് അച്ഛൻ ഒരു ഉമ്മയും കൊടുക്കുന്നുണ്ട്. വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രം സിന്ദുബാദിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.

പന്നയ്യാരും പത്മിനിയും, സേതുപതി എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിജയ് സേതുപതിയും എസ്.യു അരുണ്‍ കുമാറും ഒന്നിക്കുന്ന ചിത്രമാണ് സിന്ദുബാദ്. അഞ്ജലി നായികയാകുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് യുവൻ ശങ്കർ രാജയാണ്. ഫഹദ് ഫാസിലിനൊപ്പമുള്ള തമിഴ് ചിത്രം സൂപ്പർ ഡീലക്സാണ് താരത്തിൻ്റേതായി ഇറങ്ങാനിരിക്കുന്ന ചിത്രം. സീനു രാമസാമിയുടെ മാമനിതൻ, സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം സെയ്റാ നരസിംഹ റെഡ്ഡി, ജയറാമിനൊപ്പമുള്ള മലയാളം ചിത്രം മാർക്കോണി മത്തായി എന്നിവയും ഈ വർഷമെത്തും.

ABOUT THE AUTHOR

...view details