യുവതാരം വിജയ് ദേവരകൊണ്ട നായകനായി എത്തിയ ചിത്രം ‘ഡിയർ കോമ്രേഡ്’ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായി വിജയ് ദേവരകൊണ്ടയും ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറും മുംബൈയിൽ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് ഡിയർ കോമ്രേഡിന്‍റെ ബോളിവുഡ് പകർപ്പവകാശം ആറ് കോടി രൂപക്ക് കരൺ ജോഹർ സ്വന്തമാക്കി.
കരൺ ജോഹറിന്‍റെ 40 കോടി വേണ്ടെന്ന് വച്ച് വിജയ് ദേവരകൊണ്ട - വിജയ് ദേവരകൊണ്ട
മുമ്പ് അർജുൻ റെഡ്ഡിയുടെ ഹിന്ദി റീമേക്കായ കബീർ സിങ്ങിൽ നായകനാകാനും അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ അതും വിജയ് നിരസിക്കുകയായിരുന്നു.
എന്നാൽ ഡിയർ കോമ്രേഡ് കാണാൻ മാത്രമല്ല കരൺ ജോഹർ എത്തിയത്. ചിത്രത്തിന്‍റെ റീമേക്കിലൂടെ വിജയ് ദേവരകൊണ്ടയെ ബോളിവുഡിലേക്ക് ക്ഷണിക്കാനും കൂടിയായിരുന്നു കരണിന്‍റെ വരവ്. ബോളിവുഡിൽ അരങ്ങേറ്റത്തിനായി 40 കോടി രൂപയാണ് കരൺ വിജയ്ക്ക് വാഗ്ദാനം ചെയ്തത്. എന്നാൽ, വിജയ് ദേവേരക്കൊണ്ട ഈ വാഗ്ദാനം നിരസിച്ചു.
നേരത്തെ അർജുൻ റെഡ്ഡിയുടെ ഹിന്ദി റീമേക്കായ കബീർ സിങ്ങിൽ നായകനാകാനും അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു. പക്ഷേ, ഒരിക്കല്‍ ചെയ്ത വേഷം വീണ്ടും ചെയ്യാൻ താൽപ്പര്യമില്ലെന്ന് പറഞ്ഞ് അദ്ദേഹം അതും നിരസിക്കുകയായിരുന്നു. ഡിയർ കോമ്രേഡിന്‍റെ ഹിന്ദി പതിപ്പിൽ ആരായിരിക്കും നായകൻ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.