കേരളം

kerala

ETV Bharat / sitara

കഞ്ചാവ് പുകയ്ക്കുന്ന കറുത്ത് തടിച്ച സ്ത്രീ; വൈറലായി വിദ്യാ ബാലൻ്റെ വനിതാദിന സന്ദേശം - വനിതാ ദിനം

''സ്വയം അംഗീകരിക്കാനുള്ള സമയമാണിത്. ഇതുവരെ ചെയ്തിട്ടില്ലെങ്കില്‍ ഇന്നുമുതല്‍ സ്വയം സ്നേഹിച്ച്‌ തുടങ്ങണം.മെലിയാനോ വെളുക്കാനോ സ്മാര്‍ട്ടാകാനോ ഹോട്ട് ആകാനോ കൂള്‍ ആകാനോ പണക്കാരിയാകാനോ വിജയിയാകാനോ ഒന്നും കാത്തുനില്‍ക്കണ്ട..ഇതെല്ലാം ആകുന്നതിനു മുമ്പും സ്വയം സ്നേഹിക്കുക.''

vidya1

By

Published : Mar 9, 2019, 10:55 AM IST

നിറത്തിൻ്റെയും ശരീരപ്രകൃതിയുടെയും പേരില്‍ സ്ത്രീകളെ കളിയാക്കുന്നവര്‍ക്കുള്ള മറുപടിയാണ് ബോളിവുഡ് താരം വിദ്യാ ബാലൻ്റെ വനിതാദിന സന്ദേശം. കഞ്ചാവ് പുകച്ചിരിക്കുന്ന കറുത്ത് തടിച്ച നഗ്നയായ ഒരു സ്ത്രീയുടെ ചിത്രത്തോടൊപ്പമാണ് സോഷ്യൽ മീഡിയയിലൂടെ വിദ്യയുടെ വ്യത്യസ്തമായ സന്ദേശം.

എല്ലാവർക്കും വനിതാദിന ആശംസകൾ നേർന്നുകൊണ്ടാണ് താരത്തിൻ്റെ കുറിപ്പ് ആരംഭിക്കുന്നത്. 'സ്വയം അംഗീകരിക്കാനുള്ള സമയമാണ് ഇത്. ഇതുവരെ ചെയ്തിട്ടില്ലെങ്കില്‍ ഇന്നുമുതല്‍ സ്വയം സ്നേഹിച്ച്‌ തുടങ്ങണം', വിദ്യാ ബാലൻ കുറിച്ചു. ''നിങ്ങളുടെ മനസിനേയും ശരീരത്തെയും ആത്മാവിനെയും സ്നേഹിക്കാനുള്ള സമയമാണിത്. നിങ്ങള്‍ എങ്ങനെയാണ് അങ്ങനെ. മെലിയാനോ വെളുക്കാനോ സ്മാര്‍ട്ടാകാനോ ഹോട്ട് ആകാനോ കൂള്‍ ആകാനോ പണക്കാരിയാകാനോ വിജയിയാകാനോ ഒന്നും കാത്തുനില്‍ക്കണ്ട. ഇതെല്ലാം ആകുന്നതിന് മുമ്പും സ്വയം സ്നേഹിക്കുക.

നമ്മള്‍ മോശമാണെന്ന് തോന്നിക്കുന്നവരോട് ഗുഡ്ബൈ പറയാനുള്ള സമയമാണിത്. ഞാൻ മോശമാണ് എന്ന് പറയുന്ന നമ്മുടെ ഉള്ളിലുള്ള നിരൂപകയോട് എന്നെ വിട്ട് പോകൂ എന്ന് പറയേണ്ട സമയമാണ്. നമ്മള്‍ ഏറ്റവും മികച്ചതാവേണ്ട ആവശ്യമില്ല. ഇന്ന് എങ്ങനെയാണ് അതാണ് ഏറ്റവും മികച്ചത്. നാളെ എന്നത് മറ്റൊരു ദിവസമാണ്. അന്നത്തെ നിങ്ങളും ഏറ്റവും മികച്ചതായിരിക്കും. മറ്റൊരാളുമായി തട്ടിച്ചു നോക്കിയല്ല നിങ്ങളുടെ മികവിനെ അളക്കേണ്ടത്. നിങ്ങളിലെ മികച്ചതിനെയാണ്'', വിദ്യ ബാലൻ കുറിച്ചു.

കൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന കറുത്ത് തടിച്ച സ്ത്രീയുടെ ചിത്രമാണ് തന്നെ ഇങ്ങനെയൊരു കുറിപ്പെഴുതാൻ പ്രേരിപ്പിച്ചതെന്നും താരം വ്യക്തമാക്കുന്നുണ്ട്. ബോഡി ഷേമിങ്ങിന് ഇരയായിട്ടുള്ള വ്യക്തിയാണ് വിദ്യാ ബാലന്‍. തൻ്റെ തടിച്ച ശരീര പ്രകൃതിയെ കളിയാക്കിയവരെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് അടുത്തിടെ താരം രംഗത്തെത്തിയിരുന്നു.




ABOUT THE AUTHOR

...view details