ബോളിവുഡ് യുവതാരം വിക്കി കൗശലിന് ചിത്രീകരണത്തിനിടെ പരിക്കേറ്റു. നവാഗത സംവിധായകൻ ഭാനു പ്രതാപ് സിംഗ് ഒരുക്കുന്ന ഹൊറർ ചിത്രത്തിൽ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. ഗുജറാത്തിലാണ് ചിത്രത്തിൻ്റെ ഷൂട്ടിങ് നടക്കുന്നത്.
ചിത്രീകരണത്തിനിടെ നടൻ വിക്കി കൗശലിന് പരിക്ക് - vicky kaushal
ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ കവിളെല്ലിന് പരിക്കേൽക്കുകയായിരുന്നു. കവിളിൽ 13 സ്റ്റിച്ചുണ്ട്.
vicky
വിക്കി കൗശലിൻ്റെ കവിളെല്ലിനാണ് പരിക്ക്. സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിനെ വിദഗ്ധ ചികിത്സയ്ക്കായി വെള്ളിയാഴ്ച പുലര്‍ച്ചയോടെ മുംബൈയിലേക്ക് കൊണ്ടുപോയി. കവിളിന് 13 സ്റ്റിച്ചുണ്ട്. കപ്പലിലെ രാത്രി ചിത്രീകരണത്തിനിടെയാണ് സംഭവം. കൗശലിൻ്റെ കഥാപാത്രം ഒരു വാതില്‍ തുറന്ന് പുറത്തേക്ക് ഓടുന്ന രംഗമായിരുന്നു ചിത്രീകരിക്കേണ്ടത്. ഇതിൻ്റെ ചിത്രീകരണത്തിനിടെ വാതില്‍ പൊളിഞ്ഞ് അദ്ദേഹത്തിൻ്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.