കേരളം

kerala

ETV Bharat / sitara

മനുഷ്യനെയും മതങ്ങളെയും ഒന്നായിക്കണ്ട അനശ്വര കലാകാരൻ; വയലാര്‍ ഓര്‍മയായിട്ട് 46 വര്‍ഷം

സംഗീതത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച് കാലത്തിന് മുന്‍പേ നടന്നകന്ന അതുല്യ പ്രതിഭാശാലിക്ക് ഇന്ന് ഓര്‍മ്മദിനം..

By

Published : Oct 27, 2021, 11:58 AM IST

Vayalar Rama Varma  Vayalar  commemmoration  news  latest news  entertainment  entertainment news  poem  poet
വാക്കുകളെ നക്ഷത്രമാക്കിയ വയലാര്‍

'മനുഷ്യന്‍ മതങ്ങളെ സൃഷ്‌ടിച്ചു

മതങ്ങള്‍ ദൈവങ്ങളെ സൃഷ്‌ടിച്ചു

മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി

മണ്ണ് പങ്കുവച്ചു മനസ്സു പങ്കുവച്ചു...'

അതേ...ദൈവത്തേക്കാള്‍ മനുഷ്യനെ സ്‌നേഹിച്ച കവി.... വയറാലിന്‍റെ ഈ പ്രശസ്‌തമായ നാലുവരികള്‍ ഒരിക്കല്‍ പോലും കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാകില്ല.. സംഗീതത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച് കാലത്തിന് മുന്‍പേ നടന്നകന്ന അതുല്യ പ്രതിഭാശാലിക്ക് ഇന്ന് ഓര്‍മ്മദിനം.. ഇനിയും പാടാന്‍ ബാക്കിവെച്ച് വയലാര്‍ ഒര്‍മ്മയായിട്ട് ഇന്ന് 46 വര്‍ഷങ്ങള്‍...

സംഗീതത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച് കാലത്തിന് മുന്‍പേ നടന്നകന്ന അതുല്യ പ്രതിഭാശാലി

വാക്കുകളെ കൊണ്ട് നക്ഷത്രങ്ങളെ വിടര്‍ത്തിയ അദ്ദേഹം ഒരു കാലഘട്ടത്തിന്‍റെ തന്നെ പ്രാണവായു ആയിരുന്നു. കവിയും നാടക ഗാന രചയിതാവുമായ അദ്ദേഹം ഒരു വ്യാഴവട്ടക്കാലം കൊണ്ട് തന്നെ കാവ്യകലാ പ്രവര്‍ത്തനങ്ങളുടെ സമഗ്രതയിലൂടെ കേരള സംസ്‌കാര പൈതൃകത്തിന്‍റെ അവിഭാജ്യ ഘടമായി മാറിയിരുന്നു. ഒരു കാലത്ത് അദ്ദേഹത്തിന്‍റെ ഈരടികളിലൂടെ കടന്നുപോകാത്ത മലയാളികള്‍ ഇല്ലെന്ന് തന്നെ പറയാം.

സംഗീതത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച് കാലത്തിന് മുന്‍പേ നടന്നകന്ന അതുല്യ പ്രതിഭാശാലി

ആലപ്പുഴ ജില്ലയിലെ വയലാറില്‍, വെള്ളാരപ്പള്ളി കേരളവര്‍മ്മയുടെയും വയലാര്‍ രാമവര്‍മ്മ പറമ്പില്‍ അംബാലിക തമ്പുരാട്ടിയുടെയും മകനായി 1927 മാര്‍ച്ച് 25നായിരുന്നു ജനനം. ഗുരുകുല സമ്പ്രദായത്തില്‍ അദ്ദേഹം സംസ്‌കൃതം അഭ്യസിച്ചു. വളരെ ചെറുപ്പത്തില്‍ തന്നെ പിതാവിനെ നഷ്‌ടമായ വയലാറിന്‍റെ പിന്നീടുള്ള ജീവിതം വളരെ കര്‍ക്കശക്കാരനായ അമ്മാവനോടൊപ്പമായിരുന്നു. അമ്മാവനോടൊപ്പമുള്ള ജീവിതം വയലാറിനെ വളരെ ചെറുപ്പത്തില്‍ തന്നെ കമ്മ്യൂണിസ്‌റ്റ് ആശയങ്ങളോടും കമ്മ്യൂണിസ്‌റ്റ് പ്രസ്ഥാനത്തോടും അടുപ്പിച്ചു. ഇതിന്‍റെ ഭാഗമായി ഒരു യാഥാസ്ഥിതിക രാജ കുടുംബത്തില്‍ ജനിച്ച അദ്ദേഹം സ്വന്തം പൂണൂല്‍ വരെ ഉപേക്ഷിച്ചു. പിന്നീട് കവിതാ-നാടക ഗാനങ്ങളുടെ ലോകത്തേയ്ക്ക് കടന്ന് ചെല്ലാന്‍ അദ്ദേഹത്തിന് മറ്റ തടസ്സങ്ങളൊന്നുമുണ്ടായിരുന്നില്ല.

സംഗീതത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച് കാലത്തിന് മുന്‍പേ നടന്നകന്ന അതുല്യ പ്രതിഭാശാലി

സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് തന്നെ അദ്ദേഹം കവിതകള്‍ എഴുതി തുടങ്ങിയിരുന്നു. സ്വരത് മാസികയിലാണ് അദ്ദേഹത്തിന്‍റെ ആദ്യ കവിത പ്രസിദ്ധീകരിച്ചത്. ശേഷം അരുണോദയം, ചക്രവാളം എന്നീ മാസികകളിലും അദ്ദേഹത്തിന്‍റെ കവിതകള്‍ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്‍റെ ആദ്യ കവിതാസമാഹാരമാണ് പാദമുദ്രകള്‍ (1955). പിന്നീട് കൊന്തയും പൂണൂലും (1950), എനിക്ക് മരണമില്ല (1955), മുളങ്കാട് (1955), ഒരു ജൂഡാസ് ജനിക്കുന്നു (1955), എന്‍റെ മാറ്റൊലിക്കവിതകള്‍ (1957), സര്‍ഗ്ഗസംഗീതം (1961) തുടങ്ങീ കവിതാസമാഹാരങ്ങളും പുറത്തുവന്നു.

സംഗീതത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച് കാലത്തിന് മുന്‍പേ നടന്നകന്ന അതുല്യ പ്രതിഭാശാലി

1956ല്‍ പുറത്തിറങ്ങിയ കൂടപ്പിറപ്പ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേയ്ക്ക് ആദ്യക്ഷരം കുറിച്ച അദ്ദേഹം 256 ചിത്രങ്ങളിലായി 1300 ഓളം ചലച്ചിത്ര ഗാനങ്ങളാണ് മലയാളികള്‍ക്കും മലയാള സിനിമയ്ക്കും സമ്മാനിച്ചത്. തുമ്പീ തുമ്പീ വാ വാ ആണ് അദ്ദേഹത്തിന്‍റെ ആദ്യ ഗാനം. ചലച്ചിത്ര ഗാനങ്ങളെ കൂടാതെ 25 ഓളം നാടകങ്ങളിലായി 150 ഓളം നാടക ഗാനങ്ങളും അദ്ദേഹം രചിച്ചു.

സംഗീതത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച് കാലത്തിന് മുന്‍പേ നടന്നകന്ന അതുല്യ പ്രതിഭാശാലി

മലയാള സിനിമയിലെ സുവര്‍ണ്ണ ജോഡികളായിരുന്നു വയലാറും പരവൂര്‍ ജി. ദേവരാജനും. ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തിന്‍റെ പത്താം വാര്‍ഷിക ദിനത്തില്‍ ഈ കൂട്ടുകെട്ടില്‍ പിറന്ന ബലികുടീരങ്ങളെ ജനഹൃദയങ്ങളെ ആഴത്തില്‍ സ്വാധീച്ചിരുന്നു. 137 ചിത്രങ്ങള്‍ക്കായി 736 ഗാനങ്ങളാണ് ഈ അത്യപൂര്‍വ്വ കൂട്ടുകെട്ടില്‍ പിറന്നത്.

സംഗീതത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച് കാലത്തിന് മുന്‍പേ നടന്നകന്ന അതുല്യ പ്രതിഭാശാലി

നിരവധി പുരസ്‌കാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്. 1961ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, മൂന്ന് തവണ ഏറ്റവും നല്ല ഗാന രചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം (1969, 1972, 1974), ഏറ്റവും നല്ല ഗാന രചയിതാവിനുള്ള ദേശീയ പുരസ്‌കാരം (1972) തുടങ്ങീ നിരവധി പുരസ്‌കാരമാണ് അദ്ദേഹത്തിന് ലഭിച്ചത്.

1975 ഒക്‌ടോബര്‍ 27ന് 48ാം വയസ്സിലാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. ചുരുങ്ങിയ കാലം കൊണ്ട് മലയാളികള്‍ക്ക് മറക്കാനാകാത്ത അനശ്വര ഗാനങ്ങള്‍ സമ്മാനിച്ചാണ് അദ്ദേഹത്തിന്‍റെ മടക്കം.

Also Read:മലയാള ചിത്രങ്ങള്‍ വെള്ളിയാഴ്ചയും എത്തില്ലേ? പ്രതിസന്ധിക്ക് അയവില്ലാതെ സിനിമ ലോകം

ABOUT THE AUTHOR

...view details