ഈ അടുത്ത് വരെ ആരാധകർ പ്രണയജോഡികളെന്ന് കരുതിയിരുന്ന രണ്ട് താരങ്ങളാണ് വിശാലും വരലക്ഷ്മിയും. എന്നാല്‍ വിശാലിന്‍റെ വിവാഹം ഉറപ്പിച്ചതോടെ ഗോസിപ്പുകൾക്ക് വിരാമമായി. ഇരുവരും നല്ല സുഹൃത്തുക്കൾ മാത്രമാണെന്നായിരുന്നു പ്രഖ്യാപനം. എന്നാലിപ്പോൾ വിശാലിനെതിരെ പൊട്ടിത്തെറിച്ച് രംഗത്തെത്തിയിരിക്കുകയാണ് വരലക്ഷ്മി.
കൂടുതല്‍ പുണ്യാളൻ ചമയണ്ട; വിശാലിനെതിരെ പൊട്ടിത്തെറിച്ച് വരലക്ഷ്മി - nadikar sangham election
ട്വിറ്ററില്‍ പങ്കുവച്ച കത്തിലൂടെയാണ് വരലക്ഷ്മി വിശാലിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നത്.
നടികര്‍ സംഘത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി പുറത്തിറക്കിയ ക്യാമ്പയിന്‍ വീഡിയോയില്‍ വിശാല്‍ തന്‍റെ അച്ഛന്‍ ശരത്കുമാറിനെ മോശമായി ചിത്രീകരിച്ചെന്നാണ് വരലക്ഷ്മിയുടെ ആരോപണം. '' പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയില്‍ നിങ്ങളുടെ നിലവാരത്തകര്‍ച്ച കണ്ട് എനിക്ക് ഞെട്ടലും വിഷമവും ഉണ്ടായി. നിങ്ങളെ ഞാന്‍ ഏതെങ്കിലും തരത്തില്‍ ബഹുമാനിച്ചിരുന്നെങ്കില്‍ ഇത് ഇതോടെ നഷ്ടമായി'', വരലക്ഷ്മി കുറിച്ചു. വിശാലിന്‍റെ യൂട്യൂബ് ചാനലായ ‘ വിശാല്‍ ഫിലിം ഫാക്ടറി’യില്‍ പങ്കുവച്ച ഒരു വീഡിയോയിലാണ് രാധാരവിയുടേയും ശരത്കുമാറിന്‍റെയും നേതൃത്വത്തെ വിമര്‍ശിച്ചും പരിഹസിച്ചും പരാമര്‍ശങ്ങളുള്ളത്.
വിശാലും ശരത് കുമാറും തമ്മിലുള്ള വിരോധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ശരത്കുമാറും രാധാരവിയും നടികർ സംഘത്തിന്‍റെ ഫണ്ട് ദുര്‍വിനിയോഗം ചെയ്‌തെന്ന് ആരോപിച്ച് വിശാല്‍ ഇരുവര്‍ക്കും എതിരെ കേസ് കൊടുത്തിരുന്നു. 2015ല്‍ നാസറിന്‍റെ നേതൃത്വത്തിലുള്ള വിശാലിന്‍റെ ടീമാണ് നടികര്‍ സംഘത്തിന്‍റെ തിരഞ്ഞെടുപ്പില്‍ വിജയം നേടിയത്. എന്നാല്‍ ശരത്കുമാർ ഈ തെരഞ്ഞെടുപ്പ് കാലത്ത് ചിത്രത്തിലേ ഇല്ലെങ്കിലും തന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് വിശാല്‍ വീണ്ടും ശരത്കുമാറിന്‍റെ പേര് വലിച്ചിഴയ്ക്കുകയും അദ്ദേഹത്തെ പരിഹസിക്കുകയും ചെയ്തിരിക്കുകയാണ്.