കേരളം

kerala

ETV Bharat / sitara

സൂര്യ ചിത്രത്തിൽ ഉർവശിയും - urvashi new movie

സിനിമയുടെ ചിത്രീകരണം ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ആരംഭിച്ചത്

സൂര്യ

By

Published : Aug 26, 2019, 11:24 AM IST

സൂര്യയെ നായകനാക്കി സുധ കൊങ്കാര സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'സൂരറൈ പൊട്രില്‍' പ്രധാന വേഷത്തില്‍ നടി ഉർവശിയും. ഇന്ത്യൻ ആർമി ക്യാപ്റ്റനും വ്യവസായിയുമായ ജി ആർ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ നായികയാവുന്നത് അപർണ ബാലമുരളിയാണ്.

എയര്‍ ഡെക്കാണിന്‍റെ സ്ഥാപകനായ ജി.ആര്‍ ഗോപിനാഥ്, ഇന്ത്യന്‍ ആര്‍മി ക്യാപ്റ്റന്‍ എന്ന നിലയിലും എഴുത്തുകാരന്‍ എന്ന നിലയിലും ശ്രദ്ധേയനാണ്. സിനിമയുടെ ചിത്രീകരണം ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ആരംഭിച്ചത്. മോഹൻ ബാബു, കരുണാസ്, ജാക്കി ഷ്രോഫ്, പരേഷ് റാവൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ജി വി പ്രകാശ് കുമറാണ് സംഗീതം നിർവഹിക്കുന്നത്.

സൂര്യയുടെ 38ാം ചിത്രമാണിത്. മാധവൻ നായകനായ 'ഇരുതി സുട്ര്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സംവിധായികയാണ് സുധ കൊങ്കാര. ഫഹദ് ഫാസില്‍ നായകനായെത്തിയ ‘അകം’ എന്ന മലയാള ചിത്രത്തിന്‍റെ സംവിധായിക ശാലിനി ഉഷ നായരും സുധ കൊങ്കരയും ചേര്‍ന്നാണ് സൂര്യ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൂര്യയുടെ നിര്‍മാണ കമ്പനിയായി 2ഡി എന്‍റര്‍ടെയിന്‍മെന്‍റും രാജശേഖര്‍ കര്‍പ്പൂരസുന്ദരപാണ്ഡ്യനും ഗുണീത് മോംഗയുടെ സിഖ്യ എന്‍റര്‍ടെയ്ന്‍മെന്‍റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ABOUT THE AUTHOR

...view details