ബോളിവുഡിലെ മികച്ച അഭിനേതാക്കളിലെ രണ്ട് പേരാണ് കഴിഞ്ഞ ദിവസങ്ങളിലായി നമ്മെ വിട്ടു പിരിഞ്ഞത്. 67കാരനായ ഋഷി കപൂറും 53കാരനായ ഇർഫാൻ ഖാനും. ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രമാണ് നിക്കിൽ അധാനി സംവിധാനം ചെയ്‌ത് 2013ൽ പുറത്തിറങ്ങിയ ത്രില്ലർ ആയ ഡി-ഡെ. ഓരോ സിനിമയിലെയും അഭിനയം ഒന്നിനൊന്ന് മെച്ചപ്പെടുത്തുന്നതായിരുന്നു ഇരുവരുടെയും രീതി. സിനിമ കുടുംബത്തിൽ നിന്ന് വന്ന ഋഷി കപൂറിന് ഒരിക്കലും ഒരു സ്‌ട്രഗ്ലിങ് കാലഘട്ടത്തിലൂടെ കടന്നു പോകേണ്ടി വന്നിട്ടില്ല. സ്വന്തം മദ്യപാനത്തിനോടും അരക്ഷിതാവസ്ഥാ ബോധത്തോടുമായിരുന്നു ഋഷി കപൂർ എപ്പോഴും യുദ്ധം ചെയ്‌തുകൊണ്ടിരുന്നത്. അഭിനേതാക്കളുടെ കുടുംബത്തിൽ ജനിച്ചതും പ്രതികരണ ശേഷിയും എല്ലാമായിരുന്നു ഋഷി കപൂറെന്ന അഭിനേതാവിനെ ജനങ്ങൾക്കിടയിൽ ശ്രദ്ധേയമാക്കിയത്.
53കാരനായ ഇർഫാൻ കടന്ന് പോയത് തികച്ചും വ്യത്യസ്‌തമായ ജീവിത സാഹചര്യങ്ങളിലൂടെ ആയിരുന്നു. രാജസ്ഥാനിലെ ടോങ്കിലെ മൈനർ റോയൽ കുടുംബത്തിൽ ജനിച്ച ഇർഫാൻ നാഷ്‌ണൽ സ്‌കൂൾ ഓഫ് ഡ്രാമയിലൂടെ കടന്നു വന്നിട്ടും വർഷങ്ങൾക്ക് ശേഷമാണ് മുംബൈ സിനിമാ ലോകത്തേക്ക് പ്രവേശിക്കുന്നത്. ടയർ ബിസിനസ് നടത്തിയിരുന്ന കുടുംബത്തിൽ നിന്ന് എസി റിപ്പെയർ ആയിട്ടാണ് ഇർഫാൻ ആദ്യമായി മുംബൈയിൽ എത്തിയത്. ഫിലോസഫിക്കലായി സംസാരിക്കുന്ന ഇർഫാന്‍റെ സംസാര രീതി മറ്റ് അഭിനേതാക്കളിൽ നിന്ന് തികച്ചും വ്യത്യസ്‌തമാണ്.
എന്നാൽ രണ്ടു പേരും വ്യത്യസ്‌ത തലത്തിൽ സാമ്യങ്ങളുമുണ്ടായിരുന്നു. സിനിമയോടുള്ള ഭ്രാന്തമായ സ്നേഹവും അസംബന്ധത്തെ വെട്ടിക്കളയാനുള്ള കഴിവും ഇരുവർക്കുമുണ്ടായിരുന്നു. അനാവശ്യ കാര്യങ്ങൾക്കായി ഇരുവരും സമയം കളഞ്ഞിരുന്നില്ല. ആവശ്യത്തിന് സംസാരിക്കുകയും അനാവശ്യത്തെ ഒഴിവാക്കുകയുമാണ് ഇരുവരും ജീവിതത്തിൽ പിന്തുടർന്നത്. ഋഷി കപൂർ ശക്തമായ രീതിയിൽ അഭിപ്രായങ്ങൾ പ്രകടിച്ചപ്പോൾ വളരെ പക്വമായും സൗമ്യമായ രീതിയിലാണ് ഇർഫാൻ അഭിപ്രായങ്ങൾ പങ്കുവെച്ചത്. പ്രേക്ഷകർക്ക് സന്തോഷം നൽകുന്നതും ബോക്‌സ് ഓഫീസ് നിറക്കുന്ന സിനിമകൾക്ക് പുറമെ അഭിനയത്തിന് സാധ്യതയുള്ള സിനിമകളിലും ഇരുവരും അഭിനയിച്ചിട്ടുണ്ട്. 1988ൽ പുറത്തിറങ്ങിയ സലാം ബോംബെ എന്ന സിനിമയിൽ മീര നായർ ഇർഫാനെയാണ് തെരെഞ്ഞെടുത്തത്. ഗൗരവം നിറയുന്ന മുഖമാണ് എന്ന കാരണത്താൽ സഹ എഴുത്തുകാരിയായ സൂനി താരാപോറേവാലയുടെ ആവശ്യപ്രകാരം ചെറിയ കഥാപാത്രത്തിലേക്ക് ഇർഫാനെ മാറ്റി.
ബാലതാരമായി അഭിനയിച്ചിട്ടുണ്ടെങ്കിലും മേരാ നാം ജോക്കർ എന്ന സിനിമയിലൂടെയാണ് ഋഷി കപൂർ സിനിമയിൽ സജീവമാകുന്നത്. സൗഹൃദം, ലെതർ ജാക്കറ്റ്, ജാതിയും മതവവുമില്ലാത്ത പ്രണയം തുടങ്ങിയവയെല്ലാം 70കളിലെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നത് ഋഷി കപൂറാണ്. പ്രായം കൂടുന്തോറും റൊമാന്‍റിക് സിനിമകളിൽ നിന്നും യാഥാർഥ്യം നിഴലിക്കുന്ന റിയലിസ്റ്റിക് സിനിമകളിലേക്ക് ഋഷി നടന്നടുത്തു. സാധാരണ മിഡിൽ ക്ലാസ് അധ്യാപകനായും ഭീകരാക്രമണ കേസിലെ പ്രതിയായ മുസ്ലിമായും അദ്ദേഹം അഭിനയിച്ചു. മറയില്ലാതെയായിരുന്നു ഋഷി കപൂറിന്‍റെ ട്വിറ്ററിലെ പ്രതികരണങ്ങൾ. മനസിൽ വരുന്നത് താരമാണെന്ന മുഖം മൂടി മാറ്റിവെച്ച് ട്വിറ്ററിലൂടെ അദ്ദേഹം പറഞ്ഞു. താനൊരു ബീഫ് ആളെന്ന് തൊട്ട് പാകിസ്ഥാനുമായി സമാധാനം നിലനിർത്തണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചു.
ഇർഫാനും സത്യസന്ധമായാണ് ആളുകളോട് സംവദിച്ചത്. അന്താരാഷ്‌ട്ര സിനിമയെ കൂടുതലായി പഠിച്ചതും അറിഞ്ഞതും പക്വമായ മുതിർന്ന കഥാപാത്രങ്ങൾ ചെയ്യാൻ അദ്ദേഹത്തെ പ്രാപ്‌തനാക്കി. നെയിംസേക്ക്, പൈ പട്ടേൽ ലൈഫ് ഓഫ് പൈ, ലഞ്ച് ബോക്‌സ്, തുടങ്ങിയ ചിത്രങ്ങളിലെ പക്വമായ അഭിനയവും, വില്ലൻ കഥാപാത്രങ്ങളിലും വ്യക്തതയും സൗന്ദര്യവും കൊണ്ടു വരാൻ ഇർഫാൻ ശ്രമിച്ചു. ക്യാൻസറുമായി പടപൊരുതുമ്പോഴും ഇരുവരും ഒരുമിച്ചായിരുന്നു. അവസാന നിമിഷം വരെ സന്തോഷം നിറക്കാനും നിമിഷങ്ങളിൽ നർമ്മം ചാലിക്കാനും ഇരുവരും മറന്നില്ല. "അനാവശ്യ അതിഥികൾ " സിസ്റ്റത്തിൽ പ്രവേശിച്ചെന്ന് ഇർഫാൻ പ്രതികരിച്ചപ്പോൾ ട്വിറ്ററിലൂടെ പഴയ ചിത്രങ്ങളും നിമിഷങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചു. ഇരുവരും ഒരുമിച്ച് മത്സരിച്ച് അഭിനയിച്ച ഡി-ഡെ സിനിമയുടെ സംവിധായകൻ മനസ് ശൂന്യമാണെന്നാണ് ഇരുവരുടെയും വേർപാടിനെപ്പറ്റി പ്രതികരിച്ചത്.