കേരളം

kerala

ETV Bharat / sitara

തീപൊരി പാറിച്ച് ടൊവിനോ; കല്‍ക്കി ടീസർ - ടൊവിനോ

ടൊവിനോ കല്‍ക്കിയുടെ പൂജ ചടങ്ങിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു

തീപൊരി പാറിച്ച് ടൊവിനോ; കല്‍ക്കി ടീസർ

By

Published : Apr 1, 2019, 10:05 AM IST

ടൊവിനോ തോമസ് നായകനായുന്ന പുതിയ ചിത്രം 'കല്‍ക്കി'യുടെ ടീസർ പുറത്തിറങ്ങി. മാസ്സ് ലുക്കിലാണ് ചിത്രത്തില്‍ ടൊവിനോ പ്രത്യക്ഷപ്പെടുന്നത്.

കല്‍ക്കി ഒരു ആക്ഷൻ ചിത്രമായിരിക്കും എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. സെക്കന്‍ഡ് ഷോ, കൂതറ, തീവണ്ടി എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റായിരുന്ന പ്രവീണ്‍ പ്രഭാറാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് കഥാപാത്രങ്ങളിലൊന്നായ ഇന്‍സ്‌പെക്ടര്‍ ബല്‍റാമില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട പൊലീസ് കഥാപാത്രമായാണ് ടൊവിനോ ചിത്രത്തില്‍ എത്തുന്നത്.

സുജിന്‍ സുജാതനും പ്രവീണ്‍ പ്രഭാറാമും ചേര്‍ന്നാണ് ‘കല്‍ക്കി’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെഛായാഗ്രഹണം ഗൗതം ശങ്കറും സംഗീത സംവിധാനം ജേക്ക്‌സ് ബിജോയും നിര്‍വ്വഹിക്കും. ലിറ്റില്‍ ബിഗ് ഫിലിംസിന്‍റെബാനറില്‍ സുവിന്‍ കെ കൃഷ്ണനും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.


ABOUT THE AUTHOR

...view details