താൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ചു എന്നാരോപിച്ച് കളേഴ്സ് ചാനലിനെതിരെ പൊട്ടിത്തെറിച്ച് ബോളിവുഡ് താരം തപ്സി പന്നു.
പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ചു; ചാനലിനെതിരെ പൊട്ടിത്തെറിച്ച് താപ്സി പന്നു - tapsee pannu tweet
താപ്സിയും വിക്കിയും പങ്കെടുത്ത പരിപാടിയുടെ ടീസർ പുറത്ത് വരികയും അത് തരംഗമാവുകയും ചെയ്തതോടെയാണ് സമൂഹമാധ്യമങ്ങളില്‍ താപ്സിക്കെതിരെ വിമർശനമുയർന്നത്.
ചാനലിലെ ഹിറ്റ് ഷോയായ ബി.എഫ്.എഫ് വിത്ത് വോഗില്‍ താപ്സി സുഹൃത്തും സഹതാരവുമായ വിക്കി കൗശലിനൊപ്പം പങ്കെടുത്തിരുന്നു. പരിപാടിയില്‍ വിക്കി കൗശല്‍ നല്ലവനും മറ്റ് പുരുഷന്മാരെല്ലാം വൃത്തികെട്ടവരാണെന്നും തപ്സി പറഞ്ഞുവെന്നാണ് വാർത്ത പ്രചരിച്ചത്. ആണുങ്ങളെ അടച്ചാക്ഷേപിച്ച് കൊണ്ടുള്ള തപ്സിയുടെ പരാമർശത്തിനെതിരെ വൻ വിമർശനമാണ് ഉയർന്നത്. ഇതോടെയാണ് താരം ചാനലിനെതിരെ രംഗത്തെത്തിയത്.
‘കാഴ്ച്ചക്കാരെ കിട്ടാനും ടിആര്‍പി റേറ്റിങ് കൂട്ടാനും വേണ്ടി എന്തും ചെയ്യാം എന്ന ചാനലിന്‍റെ ദയനീയാവസ്ഥ എന്നെ അമ്പരപ്പിക്കുന്നു. അവര്‍ തെറ്റായി വ്യാഖ്യാനിക്കുകയല്ല, എന്നെ തെറ്റായി ഉദ്ധരിക്കുകയാണ് ചെയ്തത്. ഞാന്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് നിങ്ങളുടെ ഷോയില്‍ ടെലികാസ്റ്റ് ചെയ്യാന്‍ തയ്യാറാകണം’, എന്ന കുറിപ്പോടെയാണ് താപ്‌സിയുടെ ട്വീറ്റ്. നോട്ട് കൂള്‍, ചീപ് സ്റ്റണ്ട് തുടങ്ങിയ ഹാഷ് ടാഗുകളോടെ കളേഴ്സ് ചാനലിനെ ടാഗ് ചെയ്ത് കൊണ്ടായിരുന്നു താരത്തിന്‍റെ ട്വീറ്റ്.