മീ ടൂ ക്യാമ്പയിനിലൂടെ ലൈംഗികാരോപണത്തിന് വിധേയനായ അലോക് നാഥിനൊപ്പം സിനിമ ചെയ്യുന്ന നടന്‍ അജയ് ദേവ്ഗണിനെ വിമര്‍ശിച്ച് നടി തനുശ്രീ ദത്ത രംഗത്ത്. ദേവ്ഗണിനെ നായകനാക്കി അഖിവ് അലി ഒരുക്കുന്ന 'ദേ ദേ പ്യാര്‍ ദേ' എന്ന ചിത്രത്തിലാണ് അലോക് നാഥും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നത്.
അജയ് ദേവ്ഗണിനെ വിമർശിച്ച് തനുശ്രീ ദത്ത: നടന് പിന്തുണ നല്‍കി തനുശ്രീയുടെ സഹോദരി - അജയ് ദേവ്ഗൺ
എഴുത്തുകാരിയും നിർമ്മാതാവുമായ വിന്‍റ നന്ദ ഉൾപ്പടെ നിരവധി സ്ത്രീകളാണ് മീ ടൂ ക്യാമ്പയിന്‍റെ ഭാഗമായി നടൻ അലോക് നാഥിനെതിരെ ലൈംഗികാരോപണവുമായി രംഗത്ത് വന്നത്.
ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ പുറത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് തനുശ്രീ ദേവ്ഗണിനെതിരേ വിമര്‍ശനവുമായി രംഗത്ത് വന്നത്. ലൈംഗികാരോപണം നേരിടുന്ന ഒരാള്‍ക്കൊപ്പം സിനിമ ചെയ്യുന്ന ദേവ്ഗണ്‍ കാപട്യം നിറഞ്ഞ വ്യക്തിയാണെന്ന് തനുശ്രീ ആരോപിച്ചു. ''ഇരകളെ ഒറ്റപ്പെടുത്തി വേട്ടക്കാര്‍ക്ക് പിന്തുണ നല്‍കുന്ന ബോളിവുഡിലെ നടന്‍മാര്‍ വഞ്ചകരും നട്ടെല്ലില്ലാത്തവരുമാണ്. നേരത്തേ മീ ടൂ ക്യാമ്പയിനെ പിന്തുണച്ച് അജയ് രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോൾ അദ്ദേഹം മലക്കം മറിയുകയാണ്'', തനുശ്രീ പറഞ്ഞു.
അതേസമയം തനുശ്രീയുടെ സഹോദരിയും നടിയുമായ ഇഷിത ദത്ത അജയ് ദേവ്ഗണിനെ പിന്തുണച്ച് രംഗത്ത് വന്നു. '' ഈ വിഷയത്തില്‍ എന്‍റെ കാഴ്ചപ്പാട് വ്യത്യസ്തമാണ്. അജയ് സാര്‍ ഈ സിനിമയുടെ നിര്‍മ്മാതാവോ സംവിധായകനോ അല്ല. ഒരു നടന്‍ മാത്രമാണ്. അലോക് നാഥ് ചിത്രത്തില്‍ അഭിനയിക്കുന്നതിന്‍റെ ഉത്തരവാദിത്തം എന്തിന് അദ്ദേഹം മാത്രം ഏറ്റെടുക്കണം. ഈ ചിത്രത്തില്‍ തബു, രാകുല്‍ പ്രീത് സിംഗ് തുടങ്ങിയവരും വേഷമിടുന്നുണ്ട്'', ഇഷിത പറഞ്ഞു. ദൃശ്യത്തിന്‍റെ ഹിന്ദി റീമേക്കില്‍ അജയ് ദേവ്ഗണിന്‍റെ മകളായി അഭിനയിച്ചത് ഇഷിതയായിരുന്നു.