മുംബൈ: വിവാഹമോചിതരായെങ്കിലും ഇപ്പോഴും നല്ല സുഹൃത്തുക്കളായി തുടരുകയാണ് ബോളിവുഡ് സൂപ്പർതാരം ഹൃതിക്ക് റോഷനും സൂസെയ്ൻ ഖാനും. പതിമൂന്ന് വർഷത്തെ ദാമ്പത്യത്തിനൊടുവിൽ 2014ൽ ആണ് ഇരുവരും വിവാഹമോചന നേടിയത്. ഇരുവരുടേയും വിവാഹേതര ബന്ധങ്ങളാണ് ഇങ്ങനെയൊരു തീരുമാനത്തിന് വഴിവച്ചത് എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇതിനോടൊന്നും ഹൃതിക്കും സൂസെയ്നും പ്രതികരിച്ചില്ല. നല്ല സുഹൃത്തുക്കളായി തുടരുകയും ചെയ്തു.
ഇപ്പോഴിതാ ഹൃതിക്ക് റോഷൻ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ഒരു വീഡിയോക്കുള്ള സൂസെയ്ൻ്റെ കമൻ്റാണ് ശ്രദ്ധേയമാകുന്നത്. 20 വര്‍ഷം മുന്‍പുള്ളതിനേക്കാള്‍ ഹൃത്വിക് ഹോട്ടായിട്ടുണ്ടെന്നായിരുന്നു സൂസെന്‍റെ കമന്‍റ്. ഇൻസ്റ്റഗ്രാമിലാണ് ഹൃതിക്ക് തൻ്റെ വർക്കൗട്ട് വീഡിയോ പങ്കുവച്ചത്.