കേന്ദ്രസർക്കാർ നടപ്പിലാക്കാൻ പോകുന്ന സിനിമാറ്റോഗ്രാഫ് നിയമഭേദഗതി ബില്ലിനെതിരെ സിനിമാ ലോകത്ത് വലിയ പ്രതിഷേധം. അംഗീകാരമില്ലാതെ സിനിമകൾ വീഡിയോയിൽ പകർത്തുന്നതിനും വ്യാജപതിപ്പുകൾ നിർമിക്കുന്നതിനും പിഴ വ്യവസ്ഥ ഉൾപ്പെടുത്തി കൊണ്ട് സിനിമ മോഷണം നിയന്ത്രിക്കുക എന്നതാണ് 1952ലെ സിനിമാറ്റോഗ്രഫി നിയമം ഭേദഗതി ചെയ്ത് വരുന്ന സിനിമാറ്റോഗ്രാഫ് നിയമഭേദഗതി ബിൽ 2021 ലക്ഷ്യമിടുന്നത്.
നിലവിൽ സെൻസർ ബോർഡുകളാണ് സിനിമകളുടെ പ്രദർശനത്തിന് അനുമതി നൽകുന്നത്. എന്നാൽ നിയമം ഭേദഗതി ചെയ്യുന്നതോടെ കേന്ദ്രസർക്കാരിനും സെൻസർ ബോർഡിന്‍റെ തീരുമാനത്തിൽ ഇടപെടാനാകും. അതായത് സെൻസര്‍ ബോര്‍ഡ് അനുമതി നൽകിയ സിനിമകള്‍ വേണ്ടിവന്നാൽ കേന്ദ്രസർക്കാരിന് പുനഃപരിശോധിക്കാം.