നിഥിൻ രഞ്ജി പണിക്കർ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന സുരേഷ് ഗോപി ചിത്രം കാവലിന്‍റെ ട്രെയിലർ പുറത്തിറങ്ങി. കസബയ്ക്ക് ശേഷം നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന സിനിമയാണ് കാവൽ. രഞ്ജി പണിക്കർ ആണ് ചിത്രത്തിന്‍റെ ടെയിൽ എൻഡ് എഴുതുന്നത്.
പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സുരേഷ് ഗോപിയുടെ കാവല്‍. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ വർഷം അവസാനം പൂർത്തിയാക്കിയിരുന്നു. തിയറ്ററുകളിൽ തന്നെ സിനിമ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു.
ഹൈറേഞ്ച് പശ്ചാത്തലത്തിൽ രണ്ട് കാലഘട്ടത്തിന്‍റെ കഥയാണ് സിനിമ പറയുന്നത്. സുരേഷ് ഗോപിയുടെ മാസ് ഡയലോഗുകളും പ്രകടനവും വീണ്ടും സിനിമയിലൂടെ കാണാൻ കഴിയുമെന്ന് ട്രെയിലർ പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്.