തമിഴ് സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് സേതുപതിയുടെ 'സൂപ്പർ ഡീലക്സ്'. ചിത്രത്തിൽ സേതുപതിക്കൊപ്പം മലയാളത്തിൻ്റെ ഫഹദ് ഫാസിലും ഒന്നിക്കുമ്പോൾ മലയാളി പ്രേക്ഷകർക്കിടയിലും ചിത്രം വലിയ കൗതുകമുണർത്തുന്നുണ്ട്. ത്രില്ലടിപ്പിക്കുന്ന കഥ പറച്ചിലുമായി ആരാധകരെയെല്ലാം ഞെട്ടിച്ചുകൊണ്ടാണ് സൂപ്പർ ഡീലക്സിൻ്റെ ട്രെയിലർ കഴിഞ്ഞ ദിവസം എത്തിയത്.
സൂപ്പര്‍ ഡീലക്‌സ് ട്രെയിലറിൽ കഥ പറഞ്ഞ് ഞെട്ടിച്ച് താരം; വിജയ് സേതുപതിയുടെ ഡബ്ബിങ് വീഡിയോ - വിജയ് സേതുപതി
വിജയ് സേതുപതിയുടെ വോയ്‌സ് ഓവറിലുള്ള ഡയലോഗിൻ്റെ പല വെര്‍ഷനുകളാണ് ട്രെയിലറിന്‍റെ പശ്ചാത്തല ശബ്ദം. ഇപ്പോഴിതാ ആ ഡയലോഗ് ഡബ്ബ് ചെയ്യുന്ന വിജയ് സേതുപതിയുടെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
കഴിഞ്ഞ ദിവസം റിലീസായ ട്രെയ്‌ലർ 55 ലക്ഷത്തിലേറെ പേരാണ് ഇതുവരെ യൂട്യൂബില്‍ കണ്ടത്. വിജയ് സേതുപതിയുടെ വോയ്‌സ് ഓവറിലുള്ള ഡയലോഗിൻ്റെ പല വെര്‍ഷനുകളാണ് ട്രെയിലറിൻ്റെ പശ്ചാത്തലശബ്ദം. ഇപ്പോഴിതാ ആ ഡയലോഗ് ഡബ്ബ് ചെയ്യുന്ന വിജയ് സേതുപതിയുടെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 1.04 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയും നിമിഷങ്ങൾക്കകം തന്നെ വൈറലായി.
ത്യാഗരാജൻ കുമാരരാജ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശില്‍പ്പ എന്ന ട്രാന്‍സ് ജെൻഡർ സ്ത്രീയെയാണ് സേതുപതി അവതരിപ്പിക്കുന്നത്. താരത്തിൻ്റെ സ്ത്രീവേഷത്തിലൂള്ള ആദ്യപോസ്റ്ററിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. സമന്ത അക്കിനേനി, രമ്യ കൃഷ്ണന്‍, മിസ്കിൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. യുവൻ ശങ്കർ രാജ സംഗീതമൊരുക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് പി. സി ശ്രീറാമാണ്. ചിത്രം മാർച്ച് 28ന് തിയറ്ററുകളിലെത്തും.