കേരളം

kerala

ETV Bharat / sitara

സണ്ണി ലിയോണ്‍ തേച്ചെന്ന് ആരാധകർ; കൊച്ചിയിലെ പരിപാടിയിൽ താരം എത്തിയില്ല

കൊച്ചിയിലെ പരിപാടിയിൽ തനിക്ക് വരാൻ സാധിക്കില്ലെന്നും പരിപാടിയുടെ സംഘാടകര്‍ വാക്ക് മാറിയത് കൊണ്ടാണ് താന്‍ പിന്മാറുന്നതെന്നും പരിപാടിയുടെ തലേദിവസം താരം ട്വിറ്ററിൽ കുറിച്ചു. അങ്കമാലി അഡ്‌ലക്സ് സെന്‍ററിൽ വൈകുന്നേരം ആറിനാണ് സണ്ണി ലിയോൺ പങ്കെടുക്കുന്ന പരിപാടി നടക്കേണ്ടിയിരുന്നത്.

By

Published : Feb 15, 2019, 6:03 PM IST

sunny1

കൊച്ചി: വാലൻ്റൈന്‍സ് ദിനത്തിൽ കൊച്ചിയില്‍ നടന്ന സംഗീതനിശയിൽ ബോളിവുഡ് താരം സണ്ണി ലിയോണ്‍ എത്തിയില്ല. പ്രണയദിനത്തിൽ സണ്ണി കൊച്ചിയിൽ എത്തുമെന്ന വാർത്ത നിരവധി നാളുകളായി പ്രചരിച്ചുകൊണ്ടിരിക്കുകയായിരുന്നു. വാർത്ത സ്ഥരീകരിച്ച് സണ്ണിയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ കൊച്ചിയിലെ പരിപാടിയിൽ തനിക്ക് വരാൻ സാധിക്കില്ലെന്നും പരിപാടിയുടെ സംഘാടകര്‍ വാക്ക് മാറിയത് കൊണ്ടാണ് താന്‍ പിന്മാറുന്നതെന്നും പരിപാടിയുടെ തലേദിവസം താരം ട്വിറ്ററിൽ കുറിച്ചു. എന്നാല്‍ മാര്‍ച്ച് രണ്ടിന് കൊച്ചിയില്‍ നടക്കുന്ന വനിതാ അവാര്‍ഡ് നിശയില്‍ താന്‍ എത്തുമെന്നും സണ്ണി പോസ്റ്റില്‍ വ്യക്തമാക്കുന്നു.

അങ്കമാലി അഡ്‌ലക്സ് സെന്‍ററിൽ വൈകുന്നേരം ആറിനാണ് സണ്ണി ലിയോൺ പങ്കെടുക്കുന്ന പരിപാടി നടക്കേണ്ടിയിരുന്നത്. പരിപാടിയുടെ പോസ്റ്റര്‍ ചുവപ്പ് ക്രോസ് മാര്‍ക്ക് ഇട്ടാണ് താരം പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന കാര്യം വ്യക്തമാക്കിയത്’. ‘എല്ലാവരോടും ക്ഷമ ചോദിക്കുന്നു. കൊച്ചിയിലെ വാലൻ്റൈൻസ് ഡേ പരിപാടിയില്‍ ഞാന്‍ ഉണ്ടാകില്ല. പരിപാടിയുടെ പ്രമോട്ടര്‍മാര്‍ നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കാത്തതിനാലാണ് പിന്‍മാറുന്നത്. മാർച്ച് രണ്ടിന് കൊച്ചിയിൽ നടക്കുന്ന വനിത അവാർഡിൽ വച്ച് എല്ലാവരേയും കാണാം'' സണ്ണി കുറിച്ചു.
ആരാധകരുടെ കമൻ്റ്
ആരാധകരുടെ കമൻ്റ്
ആരാധകരുടെ കമൻ്റ്
അതേസമയം, വാലൻ്റൈന്‍സ് ഡേയില്‍ തന്നെ സണ്ണി ലിയോണ്‍ തങ്ങളെ ‘തേച്ചു’ എന്നാണ് ചില ആരാധകര്‍ സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ചെയിതിരിക്കുന്നത്. സണ്ണിയുടെ പോസ്റ്റിനു താഴെയുള്ള രസകരമായ കമൻ്റുകളും സോഷ്യൽ മീഡിയയിൽ ചിരിപരത്തുകയാണ്.

ABOUT THE AUTHOR

...view details