ഛണ്ഡീഖഡ്: ബോളിവുഡ് നടൻ സണ്ണി ഡിയോൾ ബിജെപി സ്ഥാനാർഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പഞ്ചാബിലെ ഗുർദാസ്പൂരിൽ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. സഹോദരനും നടനുമായ ബോബി ഡിയോളിനൊപ്പമാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ താരം എത്തിയത്.
സണ്ണി ഡിയോൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു - ബിജെപി
പഞ്ചാബിലെ ഗുർദാസ്പൂരിൽ നിന്നുള്ള ബിജെപി സ്ഥാനാര്‍ഥിയാണ് സണ്ണി ഡിയോള്‍
കഴിഞ്ഞ ദിവസം സണ്ണി ഡിയോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സണ്ണിക്കൊപ്പമുള്ള ചിത്രം മോദി ട്വിറ്ററിൽ പങ്കുവച്ചിരുന്നു. 'ഹിന്ദുസ്ഥാൻ സിന്ദാബാദ് ഉണ്ടായിരുന്നു, ഉണ്ട്, ഇനിയും ഉണ്ടാകും' എന്ന കുറിപ്പോടെയാണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഈ മാസം 23നാണ് സണ്ണി ഡിയോൾ ബിജെപിയിൽ ചേർന്നത്. മോദിയുമായുള്ള അടുപ്പമാണ് താൻ ബിജെപിയിൽ ചേരാൻ കാരണമെന്ന് ഡിയോൾ പറഞ്ഞു. സണ്ണി ഡിയോളിൻ്റെ ഭാര്യയും ബോളിവുഡ് താരവുമായ ഹേമ മാലിനി മഥുരയിൽ നിന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്. 2004ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സണ്ണിയുടെ പിതാവ് ധർമേന്ദ്ര രാജസ്ഥാനിലെ ബിക്കാനീറിൽ നിന്ന് മത്സരിച്ച് വിജയിച്ചിരുന്നു. മെയ് 19നാണ് പഞ്ചാബിൽ വോട്ടെടുപ്പ്.