കേരളം

kerala

ETV Bharat / sitara

അശ്ലീല സന്ദേശമയച്ചു; ചുട്ട മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി - ഐശ്വര്യ ലക്ഷ്മി

അശ്ലീല സന്ദേശങ്ങള്‍ അയച്ച് തന്നെ ലൈംഗികമായി ശല്യം ചെയ്യുന്നുവെന്ന കുറിപ്പോടെയാണ് ഐശ്വര്യ ലക്ഷ്മി സ്ക്രീന്‍ഷോട്ട് പുറത്തുവിട്ടത്.

അശ്ലീല സന്ദേശമയച്ചു; ചുട്ട മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി

By

Published : Apr 16, 2019, 3:36 PM IST

ഇൻസ്റ്റഗ്രാമില്‍ തനിക്ക് അശ്ലീല സന്ദേശമയച്ചവർക്ക് ചുട്ട മറുപടി നല്‍കി നടി ഐശ്വര്യ ലക്ഷ്മി. തന്നെ ശല്യം ചെയ്യുന്ന പ്രൊഫൈലിന്‍റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പടെയാണ് ഐശ്വര്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. അശ്ലീല സന്ദേശങ്ങള്‍ അയച്ച് തന്നെ ലൈംഗികമായി ശല്യം ചെയ്യുന്നുവെന്ന കുറിപ്പോടെയാണ് ഐശ്വര്യ ലക്ഷ്മി സ്ക്രീന്‍ഷോട്ട് പുറത്തുവിട്ടത്.

ഇൻസ്റ്റഗ്രാം പോസ്റ്റ്

'ഇത്തരം മോശം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ വഴി മാറി നടക്കാനുള്ള പക്വത തനിക്കുണ്ട്. പക്ഷെ ഈ പ്രൊഫൈലില്‍ കാണുന്ന ആൺകുട്ടികളുടെ ചിത്രം നോക്കൂ', എന്നാണ് താരം കുറിച്ചത്. സ്‌കൂള്‍ യൂണിഫോം ധരിച്ചുനില്‍ക്കുന്ന നാല് ആണ്‍കുട്ടികളാണ് ചിത്രത്തിലുള്ളത്. 'ദി ഡാഡ് ഓഫ് ഡെവിള്‍സ്' എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം പ്രൊഫൈലിന്‍റെ സ്ക്രീന്‍ഷോട്ടാണ് ഐശ്വര്യ ലക്ഷ്മി പുറത്തുവിട്ടിരിക്കുന്നത്.

ABOUT THE AUTHOR

...view details