49ാമത് കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം ജയസൂര്യയും സൗബിൻ ഷാഹിറും ചേർന്ന് സ്വന്തമാക്കി. മികച്ച നടിയായി നിമിഷ സജയനും മികച്ച സ്വഭാവനടനായി ജോജു ജോർജും തിരഞ്ഞെടുക്കപ്പെട്ടു. എ സണ്‍ഡേ എന്ന ചിത്രത്തിന് ശ്യാമപ്രസാദ് ആണ് മികച്ച സംവിധായകൻ.
ഞാൻ മേരിക്കുട്ടി, ക്യാപ്റ്റൻ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനമാണ് ജയസൂര്യക്ക് അവാർഡ് നേടിക്കൊടുത്തത്. നവാഗതനായ സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയമികവാണ് സൗബിനെ അവാർഡിന് അർഹനാക്കിയത്. ടൊവീനോ തോമസ് നായകനായെത്തിയ ഒരു കുപ്രസിദ്ധ പയ്യനിലെ അഭിഭാഷകയുടെ വേഷമാണ് നിമിഷയെ അവാർഡിലെത്തിച്ചത്.
മികച്ച ചിത്രം - കാന്തൻ, ദി ലവർ ഓഫ് കളർ
മികച്ച രണ്ടാമത്തെ ചിത്രം - ഒരു ഞായറാഴ്ച
മികച്ച സംവിധായകൻ - ശ്യാമപ്രസാദ് ( ഒരു ഞായറാഴ്ച)
മികച്ച നവാഗത സംവിധായകൻ - സക്കറിയ മുഹമ്മദ് (സുഡാനി ഫ്രം നൈജീരിയ)
മികച്ച സ്വഭാവ നടൻ - ജോജു ജോർജ്
മികച്ച സ്വഭാവ നടി - സരസ ബാലുശ്ശേരി, സാവിത്രീ ശ്രീധരൻ
മികച്ച പിന്നണി ഗായകൻ - വിജയ് യേശുദാസ് (പൂമുത്തോളെ - ജോസഫ് )
മികച്ച പിന്നണി ഗായിക - ശ്രേയ ഘോഷാൽ (നീർമാതള പൂവിനുള്ളിൽ- ആമി)