പത്തനംതിട്ട: തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ പിതാവ് കുര്യൻ കോടിയാട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുര്യൻ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നയൻതാരയുടെ പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു - നയൻതാര
രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് കുര്യൻ കോടിയാട്ടിനെ പ്രവേശിപ്പിച്ചത്.
നയൻതാരയുടെ പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കുറച്ചു കാലമായി ഇദ്ദേഹം രോഗ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നുവെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. പിതാവിനെ കാണാനായി നയൻതാര കൊച്ചിയില്‍ എത്തിയിട്ടുണ്ട്. സംവിധായകൻ വിഘ്നേഷ് ശിവനും നയൻതാരയ്‌ക്കൊപ്പമുണ്ടെന്നാണ് വിവരം.
Also Read: ഇത്തവണ 'അളിയൻ' അഥവാ 'ഏലിയൻ'; ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ വീണ്ടും വരുന്നു