വൈറസിന് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സൗബിൻ ഷാഹിർ നായകനാകും. ഗന്ധർവനായാണ് ചിത്രത്തില്‍ സൗബിൻ എത്തുന്നത്. ഉണ്ണി ആർ കഥയും തിരക്കഥയും എഴുതുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് അടുത്ത വർഷം ആരംഭിക്കും.
ആഷിഖ് അബുവിന്‍റെ ഗന്ധർവനാകാൻ സൗബിൻ - aashiq abu
ഉണ്ണി ആർ തിരക്കഥ എഴുതുന്ന ചിത്രം അടുത്ത വർഷം ആദ്യം ചിത്രീകരണം ആരംഭിക്കും.
ഒരു ഗന്ധര്‍വന്‍ ഭൂമിയിലെത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. പ്രണയമുണ്ടെങ്കിലും പ്രണയിക്കാന്‍ മാത്രമറിയുന്ന സാധാരണ ഗന്ധര്‍വന്‍റെ കഥയല്ല ചിത്രം പറയുന്നത്. പച്ചയായ മനുഷ്യനുമായി അടുത്ത് നില്‍ക്കുന്ന ഒരാളാണ് ഈ ഗന്ധര്‍വന്‍. ചിത്രത്തിലെ നായികയെ ഇത് വരെ തീരുമാനിച്ചിട്ടില്ല. സിനിമയുടെ പേരിന്‍റെ കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല.
കൈ നിറയെ സിനിമകളുമായി പ്രേക്ഷക ഇഷ്ടം നേടി മുന്നേറുകയാണ് സൗബിൻ. ജോൺ പോൾ സംവിധാനം ചെയ്യുന്ന 'അമ്പിളി'യിലും ഭദ്രൻ ഒരുക്കുന്ന 'ജൂതനി'ലും സൗബിനാണ് നായകൻ. കൂടാതെ കുഞ്ചാക്കോ ബോബനെ നായകനാക്കി തന്‍റെ രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. 'സുഡാനി ഫ്രം നൈജീരിയ'യിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡും ഈ വർഷം സൗബിനെ തേടിയെത്തിയിരുന്നു.